എന്തായാലും മണാലി ഒന്നും വേണ്ട 10 ദിവസം പോവാൻ തന്നെ വേണം ഇത് ഇവിടെ എവിടെ എങ്കിലും അടുത്ത് തന്നെ പോവാം എന്നിട്ട് ഒന്ന് പെടിപ്പിച്ചിട്ട് തിരിച് വരാം….
ഓട്ടോ ഓട്ടോ ചേട്ടാ റെയ്ൽവേ സ്റ്റേഷൻ …
ഇതേസമയം അമർ തിരിച്ച് വീട്ടിലോട്ടു പോയി… കോളിംഗ് ബെൽ അടി കേട്ട് കൃഷ്ണ ആണ് പോയി വാതിൽ തുറന്നത്… വാതിൽ തുറന്നതും അമറിനെ കണ്ട കൃഷ്ണ ഒന്ന് സ്തംഭിച്ച്… എന്താടാ നീ തിരിച്ചു വന്നത്….
ആൻ്റി ഇന്ദ്രൻ വിളിചിരുന്നു..
എന്ത് പറഞ്ഞേ….. എന്താ കൃഷ്ണ ആരാ വന്നത്. ; നീ പോയില്ലേ ഇന്ദ്രൻ്റെ പപ്പ വന്നു..
ഇന്ദ്രൻ ഇവനെ വിളിച്ചു. എന്ന്… എന്നിട്ട് എന്താ പറഞ്ഞത്…ഇന്ദ്രൻ്റെ പപ്പ ചോദിചു….
അവൻ എങ്ങോട്ടോ പോവാന്ന് … അമർ പറഞ്ഞു….
എങ്ങോട്ട് പോവാ …ഇന്ദ്രൻ്റെ അമ്മ ചോദിച്ചു.
അതൊന്നും പറഞ്ഞില്ല ..
ഇവിടെ എല്ലാരും അവനെ അന്വേഷിക്കുക ആണ് എന്ന് പറഞ്ഞില്ലേ…
അതൊക്കെ പറഞ്ഞു മാമ …
അമ്മയും പപ്പയും വിഷമിച്ച് ഇരിപ്പാണ് എന്ന് വരെ പറഞ്ഞു… അമർ പറഞ്ഞു… അപ്പോ എൻ്റ് പറഞ്ഞു..
അത് അത് പറയടാ . വിഷമിച്ച് ഇരിക്കട്ടെ എന്ന് … പറഞ്ഞു….
ഓഹോ ശെരി അങ്ങനെ ആണെങ്കിൽ ശെരി ഇനി എനിക്ക് ഇങ്ങനെ ഒരു മോൻ വേണ്ട ഇന്ദ്രൻ്റെ പപ്പ പറഞ്ഞു….. അങ്കിൾ ചുമ്മാ ഇരി … അമർ പറഞ്ഞു… നിനക്ക് അറിയില്ല ഇതൊന്നും… ഞാൻ ഒരു കാര്യം പറയട്ടെ ബുദ്ധി ആണ് ഇപ്പൊ ഉപയോഗിക്കണ്ടത് അവൻ പറഞ്ഞു… .അതൊക്കെ ഉണ്ട് …. ഒരു 3 ദിവസം കഴിയട്ടെ… അമർ പറഞ്ഞു..
ഇതോടെ അവൻ്റെ എല്ലാ തൊന്നിയവാസങ്ങളും തീർന്നോളും …. ഉറപ്പ്….
മഹാലക്ഷ്മിയുടെ തോളിൽ തല വച്ച് കിടന്ന് അമൃത . മുറിയിലേക്ക് അമർ കടന്ന് വന്നു….
ടാ നീ ഇന്ദ്രനെ തപ്പി പോയി എന്നാണല്ലോ അങ്കിൾ പറഞ്ഞത്…എന്തായി അവനെ കണ്ടോ…. മഹാലക്ഷ്മി തൻ്റെ സംശയം അവനെ അറിയിച്ചു….
ഇല്ലടി അവനെ കണ്ടില്ല അവൻ എന്നെ വിളിച്ചിരുന്നു… എങ്ങോട്ടോ പോവുകയാണ് എന്ന്…. കുറച്ച് ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന്….