ടാ നിന്നോടാരപറഞ്ഞെ ഞാൻ നിന്നെ പറഞ്ഞു വിടുമെന്ന്. അത് ടീച്ചറെ ശരിങ്കാരൻമാമൻ പറഞ്ഞല്ലോ ടീച്ചർ കൂട്ടിനു വേണ്ടി കല്ലിയാണം കഴിക്കാൻ പോകുവാണെന്നും കല്ലിയാണം കഴിക്കുന്ന ആൾക്ക് നമ്മളെ ഇഷ്ട്ടമായില്ലായെങ്കിൽ നമ്മളെ പറഞ്ഞു വിടുമെന്നും
ഞാൻ ഇല്ലേ ടീച്ചറെ ഇവിടെ പിന്നെ എന്തിനാ പുതിയ ഒരാളെ കൊണ്ടുവരുന്നെ ഞാൻ നിന്നോളം ടീച്ചറിന് കൂട്ടായി എന്നെ പറഞ്ഞുവിടല്ലേ ടീച്ചറെ എനിക്ക് പോകാൻ വേറെ സ്ഥലമില്ല
കല്യണം കഴിച്ചാൽ പറഞ്ഞുവിടില്ലെക്ഗിൽ ഞാൻ കല്യണം കഴിക്കാം ടീച്ചറെ
ടീച്ചർ പെട്ടെന്ന് ഒന്ന് ഞെട്ടി അവനെ നോക്കി പിന്നെ ഓര്ത്തു ഒന്നുമറിയാത്ത കല്യണമെന്നാൽ പറഞ്ഞുവിടാത്ത ഒരാളെ ഇവിടെ നിരത്താനുള്ള കാര്യമാ എന്ന അവൻ വിചാരിച്ചേക്കുന്നെ എന്ന് അവർക്കു മനസിലായി. അവനോടു അവർക്കു ഒരു അനുകമ്പതോന്നി. ഇല്ല കേട്ടോ ഞാൻ ഹരികുട്ടനെ എങ്ങും പറഞ്ഞു വിടില്ല.അപ്പോൾ അവന്റെ മുഖത്തു സത്തോഷം നിറഞ്ഞു
ഇവരുടെ സംഭാഷണം ഒരു ചുമരിനപ്പുറം നിന്ന് ആ രണ്ടു മക്കൾ കേൾക്കുന്നുണ്ടാരുന്നു………