മൂന്ന്‌ പെൺകുട്ടികൾ 10 [Sojan]

Posted by

“ഇതുവരെ ഇല്ലായിരുന്നു, ഇനിയിപ്പോൾ നമ്മളെ കണ്ട സ്ഥിതിക്ക്..??”

“അതുകൊണ്ട്?”

“അല്ല ചോദിക്കുമ്പോൾ സത്യം പറയേണ്ടെ?”

“ഒരു സത്യഹരിചന്ദ്രൻ”

“ങാ അതെ, സത്യം പറ അമ്പിളി, നിങ്ങൾ എന്നെപ്പറ്റി അതുമിതുമൊക്കെ പറയാറില്ലായിരുന്നോ?”

“ചിലതൊക്കെ”

“ഉം, അതെനിക്ക് തോന്നിയിരുന്നു”

“എന്താ തോന്നാൻ?”

“നീ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന്‌ എന്നോട് താൽപ്പര്യം കാണിച്ചതും, ചേച്ചി അതിന് സപ്പോർട്ട് ചെയ്തതും മനസിലാക്കാൻ വലിയ ബുദ്ദിയൊന്നും വേണ്ട”

“നീ വേണേൽ ട്രൈ ചെയ്തോ എന്നവൾ പറഞ്ഞിരുന്നു”

“അത് എനിക്ക് പിടികിട്ടിയിരുന്നു”

“പക്ഷേ നീ വീഴില്ലാ എന്നായിരിക്കും അവൾ കരുതിയത്”

“ശരിയാ”

എന്റെ മുഖം മങ്ങി.. ശരിയായിരുന്നിരിക്കാം എന്ന്‌ ഒരു ചിന്ത…

ചേച്ചി കരുതി കാണും, ചേച്ചിയുളളപ്പോൾ ഞാൻ അമ്പിളിയുടെ പിന്നാലേ പോകില്ലാ എന്ന്‌.

ശ്ശെ ആകെ ഗുലുമാലായോ? ചേച്ചിയെ ഇനി കിട്ടാതെ വരുമോ? ആ വലിയ ജാഡ കാണിച്ചാൽ ഞാനും മൈൻഡ് ചെയ്യില്ല. അത്ര തന്നെ.

“നീയെന്താ ആലോചിക്കുന്നേ?”

“ഒന്നുമില്ല”

“അത് ചുമ്മാ”

“ചേച്ചിക്ക് വിഷമമായോ എന്തോ?”

“ഇല്ലായിരിക്കുമെടാ, നീ അത് വിട്”

മനസിൽ എന്തോ കയറ്റി വച്ച ഭാരം!

“ഞാൻ പോകുകയാ”

“എടാ”

“ഉം”

“നാളെ നീ എന്റെ വീട്ടിൽ വരുമോ?”

“വരണോ?”

“അവിടെ വല്യമ്മ മാത്രമേ ഉളളൂ”

അമ്പിളിയുടെ മുഖത്ത് ചെറിയ നാണം.

“എനിക്ക് വീടറിയില്ലല്ലോ?”

“അതൊക്കെ ഞാൻ പറഞ്ഞു തരാം, ആര്യ അറിയേണ്ട”

“”

ഞാനൊന്നും പറഞ്ഞില്ല.

“വരണേ” അതിന് ഒരു ഈണവും, രാഗവും!

“ഓഹോ”

“നീ തെളിച്ചു പറ” ശുണ്ഠി!

“ങാ വരാം”

ഞാൻ വീട്ടിലേയ്ക്ക് പോന്നു.

മഴ കുറഞ്ഞു കഴിഞ്ഞ് എപ്പോഴോ അമ്പിളി മടങ്ങി പോയിരിക്കണം.

വൈകിട്ട് പഞ്ചസാര വാങ്ങാൻ പോയി തിരിച്ചു വരുമ്പോൾ മഴ കഴിഞ്ഞുളള അന്തരീക്ഷത്തിൽ നിരവധി വീടുകളിൽ നിന്നുളള പുക പാറിപ്പറന്ന്‌ മങ്ങി നിൽക്കുന്നു. സൂര്യന്റെ ചെഞ്ചായത്താൽ ചിത്രം വരച്ചതു പോലുളള ആകാശം.

ഇരട്ടവാലൻ പാറിപ്പറന്ന്‌ പ്രാണികളെ പിടിക്കുന്നു.

ചേച്ചി വീടിന്റെ പിൻഭാഗത്ത് എന്തൊക്കെയോ പണിയിലാണ്.

“എന്താടാ നിന്റെ കൈയ്യിൽ ഒരു പൊതി?”

“ഓ ഇത് നിങ്ങളുടെ ‘പൊതി’ പോലൊന്നുമല്ല, ഇച്ചിരി ‘പഞ്ചാരയാ’” ( പഞ്ചസാര എന്നു തന്നെയാണ് എപ്പോഴും പറയാറുള്ളത് – ഇത് വെറുതെ വാക്കുകൾ കൊണ്ടുള്ള ഒരു ട്രിക്കുകൾ എന്നേയുള്ളൂ, പൊതി പിന്നെ പലപ്പോഴും ഡേറ്റിന്റെ സമയത്ത് ചേച്ചിയെ കളിയാക്കാൻ പറയുന്ന വാക്കാണ്!)

Leave a Reply

Your email address will not be published. Required fields are marked *