എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Posted by

ഞാൻ : ഞാൻ ഉച്ചക്ക് വരാം, ഷോപ്പിൽ ചെറിയ വർക്കുണ്ട്

അശ്വതി : ഹമ്.. വേഗം വരാൻ നോക്ക്

ഞാൻ : ആ ഉച്ചക്ക് എത്തും ഉറപ്പ്

കോൾ കട്ടാക്കി ഷോപ്പിൽ എത്തി, സി സി ടി വി യുടെ ആൾക്കാർ എത്തിയിരുന്നു, അതിന്റെ ഇൻസ്റ്റാൾനേഷനൊക്കെ തുടങ്ങി, എൻ‌ട്രൻസിൽ രണ്ടു ക്യാമറ, ഗ്രൗണ്ട് ഫ്ലോറിലും ഫസ്റ്റ് ഫ്ലോറിലുമായി എല്ലാ ഏരിയയും കവർ ചെയുന്ന രീതിയിൽ ക്യാമറകൾ, സെക്കൻഡ് ഫ്ലോറിൽ ബോയ്സിന്റെ ഹോസ്റ്റൽ എൻ‌ട്രൻസിന്റെ അവിടെ ഒരു ക്യാമറ, ഷോപ്പിന്റെ പുറകിലെ എൻ‌ട്രൻസിൽ രണ്ടു ക്യാമറ, പിന്നെ ആരും കാണാത്ത വിധത്തിൽ ഗോഡൗണിൽ മൂന്നു ക്യാമറ അങ്ങനെ എല്ലാം സെറ്റാക്കി അതിന്റെ മോണിറ്റർ ഓഫീസ് റൂമിൽ സെറ്റ് ചെയ്ത് ഉച്ചക്ക് മുന്നേ പരിപാടി തീർത്തു. അവിടെന്ന് നേരെ മിസ്സിന്റെ വീട്ടിലേക്ക് വിട്ടു. ചെന്ന് കയറിയതും മിസ്സിന്റെ അച്ഛൻ വാതിൽക്കൽ നിപ്പുണ്ട്

അരവിന്ദൻ : അല്ല ആരിത് അർജുനോ കയറി വരൂ

ഭയങ്കര സ്നേഹത്തോടെയുള്ള പെരുമാറ്റം, ആദ്യം ഞാൻ വീട്ടിൽ വന്നപ്പോൾ പോലീസുകാരെപ്പോലെ ചോദ്യങ്ങൾ ചോദിച്ച മനുഷ്യനാണ്, മോൾടെ കാര്യം വന്നപ്പോൾ എന്താ ഒരു സ്നേഹം, അകത്തു കയറി സെറ്റിയിൽ ഇരുന്നു, മിസ്സിന്റെ അമ്മ ചായ കൊണ്ടുവരും നേരം മിസ്സ്‌ താഴോട്ട് വന്ന് എന്റെ അടുത്തിരുന്നു, ഓപ്പോസിറ്റ് മിസ്സിന്റെ അച്ഛനും അമ്മയും ഇരുന്നു, എന്താ എല്ലാവരും കൂടി പുതിയ പരിപാടിയെന്ന് ആലോചിക്കുമ്പോഴേക്കും

അശ്വതി : ഡാ അജു നമുക്കൊരു ട്രിപ്പ് പോയാലോ

ഞാൻ : ട്രിപ്പോ, എവിടെ?

അശ്വതി : മൂന്നാർ

ഞാൻ : മം…

അച്ഛനേയും അമ്മയേയും നോക്കി

ഞാൻ : നമ്മൾ രണ്ടുപേരും മാത്രമോ?

അശ്വതി : ആ… എന്താ നീ വരൂലേ?

ലതിക : അതെ അർജുൻ അച്ചുന്റെ ഇപ്പോഴത്തെ ഈ മൂഡോഫക്കെ മാറാൻ അങ്ങനൊരു യാത്ര നല്ലതാണെന്നു ഡോക്ടർ പറഞ്ഞു

ഞാൻ : മം.. അങ്ങനെയാണെങ്കിൽ പോവാം, എപ്പൊ പോവാനാ?

അരവിന്ദൻ : എപ്പൊ വേണെങ്കിലും പോവാം അർജുന്റെ ടൈം കൂടി നോക്കി ഒരു ഡേറ്റ് പറഞ്ഞാൽ മതി

Leave a Reply

Your email address will not be published. Required fields are marked *