അവനെ ഇക്കരെ എത്തിക്കുന്ന പണി എപ്പോഴും എന്റേതായി. ചുമന്നുകൊണ്ട് വരികയൊന്നും വേണ്ട, എങ്ങിനെങ്കിലും പിടിച്ചു വലിച്ച് ആറിന്റെ അടുത്തെത്തിച്ച് വെള്ളത്തിലോട്ട് എടുത്തിട്ടാൽ മതി; നമ്മുടെ ഒപ്പം നീന്തി ഇക്കരെ വന്നുകൊള്ളും.
പക്ഷേ ഈ അവിഹിതം പൊക്കുന്നതും, ആളെ കുടുംബത്തെത്തിക്കുന്നതും പെൺകുട്ടികളുടെ അടുത്ത് ഷഡാങ്കിന്റെ കാര്യം ഇൻഡയറക്റ്റായി സംസാരിക്കാൻ എനിക്കൊരു അവസരമായിരുന്നു.
“അവനും കാണില്ലേ മോഹവും, മോഹഭംഗങ്ങളും”
“നിനക്ക് നായ് ശാപം കിട്ടും”
“ശ്യാമിന് ചേർന്ന് പണിയാണ്, അവന് പറ്റിയ ഒരു പട്ടിയും”
“എടാ അത് നിന്നെ കടിക്കും കെട്ടോ”
എന്നിങ്ങനെ ആര്യചേച്ചിയും, അർച്ചനയും എന്നെ കളിയാക്കിയിരുന്നു. ഇപ്പോൾ കൂടെ അമ്പിളിയും കൂടി ഉണ്ടെന്നുമാത്രം.
പതിവു പോലെ അന്നും ജാസിനെ കൊണ്ടു വരുന്ന ജോലി എന്നെ ഏൽപ്പിച്ച് അവർ ജോലിക്ക് പോയി.
അന്ന് ജാസിനേയും കൊണ്ട് ഞാൻ നീന്തി ഇപ്പുറത്ത് വരുമ്പോൾ അമ്പിളി കടവിൽ നിൽക്കുന്നു.
ഇക്കരയ്ക്കു കയറിയ ജാസ് ദേഹം മുഴുവൻ കുടഞ്ഞ്, വെള്ളവും കളഞ്ഞ്, എന്നെ നോക്കി രണ്ട് കുരയും കുരച്ചിട്ട് അവന്റെ വീട്ടിലേയ്ക്ക് ഒറ്റ ഓട്ടം.
“നീ പട്ടി ബിസ്‍നെസും ആയി ഇതിലേ നടക്കുകയാ അല്ലേ?”
“അവര് പറഞ്ഞാൽ പോയ് കൊണ്ടുവരാതിരിക്കാനൊക്കുമോ?”
“അതിന്റെ പണി മുടക്കി”
ഞാൻ ചുണ്ടുകോട്ടി ചിരിച്ചു കാണിച്ചു.
“എന്താ ആറ്റിറമ്പിൽ?” ഞാൻ ചോദിച്ചു.
“നീ വരുമെന്ന് പറഞ്ഞിട്ടോ?”
“ആര്യചേച്ചിയോട് സമ്മതം ഒക്കെ വാങ്ങുകയായിരുന്നു”
“ഓഹോ, എല്ലാത്തിനും അവളുടെ സമ്മതം വേണോ? ഇക്കണക്കിന് കല്യാണം കഴിഞ്ഞാലും അവളുടെ തീരുമാനമായിരിക്കുമല്ലോ …. എല്ലാം?”
“പോടീ അമ്പിളി ചേച്ചി”
ഞാൻ വേഗം കുളിച്ചു കേറാൻ നോക്കി.. ജാസിനെ കൂട്ടിലടയ്ക്കണം. ഇല്ലെങ്കിൽ ആശാൻ അടുത്ത് ഷോട്ടിന് പോയെന്നിരിക്കും.!
“നിനക്കെന്താ ഇത്ര ധൃതി?”
“അവനെ കൂട്ടിൽ കയറ്റണം”
“അവനും അവന്റെ ഒരു പട്ടിയും! എടാ എന്തൊക്കെ ആര്യ പിന്നെ ചോദിച്ചു?”
“ഓ അങ്ങിനെ അധികമൊന്നും ചോദിച്ചില്ല”
“അത് ചുമ്മാ”
“ങാ എന്നാ ചുമ്മായാ… അമ്പിളി ചേച്ചിക്കിപ്പോൾ എന്താ വേണ്ടെ?”
“കുമ്പിളി ചേച്ചി .. എന്നെ ചേച്ചി എന്ന് വിളിക്കേണ്ട”
“ഒക്കെ എന്നാൽ കുമ്പിളി”
“എടാ ആര്യ ശരിക്കും എല്ലാം കണ്ടോ?”