ശ്യാമ: ഹാ…നീ എവിടെ ആയിരുന്നു…
അഭി: ഞാൻ കളിക്കാൻ പോയിരിക്കുവരുന്നു ചേച്ചി…ഫോൺ എടുത്തിട്ടില്ലായിരുന്നു…എന്തിനാ വിളിച്ചത്…
ശ്യാമ: ടാ നാളെ ഞങ്ങൾ എൻ്റെ വീട് വരെ ഒന്നു പോകുവാ…
അഭി: അതെന്താ ചേച്ചി ഇപ്പൊ പെട്ടെന്ന്…
ശ്യാമ: ശ്രേയസ് ചേട്ടനും ഏട്ടത്തിയും കൂടി നാളെ ഏട്ടത്തിയുടെ വീട് വരെ പോകുവാ രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ…അപ്പോ അച്ഛനും അമ്മക്കും രണ്ട് ദിവസം ഇവിടെ വന്ന് നിക്കാൻ ഒരു ആഗ്രഹം…കുറേ വർഷങ്ങൾ ആയില്ലേടാ അവർ ഇങ്ങോട്ടൊക്കെ ഒന്നു വന്നിട്ട്…അപ്പോ അവരെ പോയി ഒന്നു വിളിച്ചുകൊണ്ട് വരണം…
അഭി: മം…അപ്പോ നാളെ കാണാൻ പറ്റില്ല അല്ലേ…
ശ്യാമ: അത് പറയാനാ ഞാൻ വിളിച്ചത്…ഞങ്ങൾ പോകുമ്പോ നീയും കൂടെ വാ…
അഭി: ഞാനോ…അത്…പ്രദീപ് ചേട്ടന് ഇഷ്ടപ്പെടുമോ…?
ശ്യാമ: ചേട്ടൻ തന്നെയാ നിന്നോട് കൂടെ ചോദിക്കാൻ പറഞ്ഞത്…അത്രയും ദൂരം പോകണ്ടേ…നീ കൂടെ ഉണ്ടേൽ വണ്ടി മാറി മാറി ഓടിക്കാൻ ഒരാളും കൂടി ആകുമല്ലോ എന്ന് പറഞ്ഞു…എന്താ നിനക്ക് വരാൻ എന്തേലും ബുദ്ധിമുട്ടുണ്ടോ…
അഭി: എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാ…ഞാൻ വീട്ടിലൂടെ ഒന്നു ചോദിക്കട്ടെ എന്തായാലും എന്നിട്ട് പറയാം…
ശ്യാമ: അതൊക്കെ ചോദിച്ചോ…പക്ഷേ വരണം…
അഭി: എന്തിനാ…വണ്ടി ഓടിക്കാൻ ആണോ…
ശ്യാമ: അത് ചേട്ടന്…എനിക്ക് അതിനല്ല…
അഭി: പിന്നേ…