റെമോ അതിനു മറുപടി പറയുന്നതിനു മുൻപ് ആനിയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് രമേഷ് സ്വകാര്യം പോലെ പറഞ്ഞു, “റിമോയുടെ അച്ഛൻ ഇവിടത്തെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സിൽ ഒരാളാണ്..”
“അയ്യോ.. അപ്പൊ അദ്ദേഹം കൂടെ അല്ലേ നമുക്കുള്ള സാലറി ഒക്കെ തരുന്നെ?” ആനി ആശ്ചര്യത്തോടെ ചോദിച്ചു.
“എന്തെങ്കിലും എക്സ്ട്രാ വേണമെങ്കിൽ, നമുക്കത് അങ്ങേരു വഴി ശെരിയാക്കാം..” ടോണി അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
“ഓഹ് ഹ ഹ.. ഓക്കെ അതൊക്കെ പിന്നീടത്തെ കാര്യം. ഇപ്പൊ നമുക്കുള്ള പ്രോജക്‌റ്റിനെക്കുറിച്ച് എന്തെങ്കിലും ഡോക്യുമെന്റുകൾ നിങ്ങൾടെ പക്കലുണ്ടോ?” ആനി ചോദിച്ചു. അതിനു മറുപടിയായി..
“യെസ്! ഇനി എന്റെ ഊഴം..” റെമോ അവന്റെ കസേരയും നീക്കിക്കൊണ്ട് വേഗം ആനിയുടെ അരികിൽ പോയി ഇരുന്നു. അതുകണ്ട് ആനിയ്ക്ക് ചിരി വന്നു. ബാക്കി രണ്ടുപേരും റെമോയെ കണ്ണും മിഴിച്ച് നോക്കി.
റെമോ അവളുടെ കയ്യിൽ നിന്നും മൗസ് വാങ്ങിച്ചുകൊണ്ട് കമ്പനി വെബ്‌സൈറ്റിൽ കയറി അവർക്കുള്ള ഡോക്യുമെന്റുകൾ ഡൌൺലോഡ് ചെയ്യാൻ തുടങ്ങി. റെമോ പൊതുവെ അൽപ്പം നാണക്കാരനായിരുന്നു. പക്ഷേ അവന് പ്രോജക്റ്റിനെക്കുറിച്ച് നല്ല ധാരണയുയുണ്ടായിരുന്നു. ആനിയോട് അവൻ ഒഫീഷ്യൽ രീതിയിൽ അതിനെക്കുറിച്ചെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. അവൾക്കുള്ള സംശയങ്ങളും തീർത്തുകൊടുത്തു. മറ്റുള്ള രണ്ടുപേരും അവരെ നോക്കി ഒന്നും മിണ്ടാനാകാതെ ഇരുന്നു. ഒടുവിൽ അതും കഴിഞ്ഞപ്പോൾ ആനി എല്ലാവർക്കും നന്ദി പറഞ്ഞു.
“ഞങ്ങളോട് നന്ദിയൊന്നും പറയേണ്ട കാര്യമില്ല ആനി ചേച്ചീ.. നിങ്ങളെപ്പോലുള്ള സുന്ദരികളായ സ്ത്രീകളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും റെഡി ആയിരിക്കും!..” ടോണി പല്ലിളിച്ചുകൊണ്ട് പറഞ്ഞു. ആനി അതുകേട്ട് അല്പം നാണിച്ചു. ഈ ടോണി ആണ് കൂട്ടത്തിൽ ഏറ്റവും വഷളൻ എന്നവൾ മനസ്സിൽ കണക്കു കൂട്ടി. എന്നാലും ആ കുറഞ്ഞ സമയം കൊണ്ടു തന്നെ മൂവരെയും ആനിയ്ക്ക് ബോധിച്ചു. കൂടെ ജോലി ചെയ്യുന്നവരെന്നതിലുപരി, അവൾക്ക് മൂന്ന് അനിയന്മാരെ കൂടി കിട്ടിയെന്ന സന്തോഷമായിരുന്നു..
അങ്ങനെ ആ ദിവസം സന്തോഷകരമായി നീങ്ങി. ഉച്ചയ്ക്ക് അവർ ആനിയെ അവിടെയുള്ള ക്യാന്റീനിലും കൊണ്ടുപോയി പരിചയപ്പെടുത്തി ഭക്ഷണം വാങ്ങിച്ചുകൊടുത്തു. അവർ ഒരുമിച്ചിരുന്ന് അത് കഴിക്കുകയും ചെയ്തു. ആനിയ്ക്ക് അവരുടെ കെയറിങ്ങും തന്നോടുള്ള കളിതമാശകളുമൊക്കെ വളരെ ഇഷ്ടപ്പെട്ടു. പുതിയ ഓഫീസിലെ ആദ്യ ദിവസം തന്നെ ഇത്രയും റീലാക്സ് ആവാൻ കഴിയുമെന്ന് അവൾ പ്രതീക്ഷിരുന്നില്ല.. എന്നാൽ, അവളപ്പോൾ അറിഞ്ഞിരുന്നില്ല, അത് തന്നെ വലിയൊരു കുരുക്കിലേക്കാണ് പതിയെ കൊണ്ടു പോകുന്നതെന്ന്…