വൈകിട്ട് 5 മണി ആയപ്പോൾ ആനിയെ വിളിക്കാൻ ചിത്ര എത്തി. രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് ഓഫീസിൽ നിന്നും ഇറങ്ങി.
“മ്മ്.. അപ്പൊ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ?” തിരക്കിനിടയിലൂടെ കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചിത്ര അവളോട് ചോദിച്ചു.
“അതിരിക്കട്ടെ.. ഞാൻ ഒരു ടീം ലീഡറാണെന്ന് നീയെന്തിനാ മാനേജറോട് പറഞ്ഞെ? എന്റെ ബയോഡാറ്റയിൽ പോലും അങ്ങനെ ഉണ്ടായിരുന്നില്ലല്ലോ.” ആനി ചോദിച്ചു.
“ഞാൻ നിന്റെ ബയോഡാറ്റ ഒന്ന് എഡിറ്റ് ചെയ്തിരുന്നു. അല്ലേൽ വെറും തുച്ഛമായ സാലറിയേ നിനക്കിവിടെ ഉണ്ടാവൂ. എന്തായാലും ഡോണ്ട് വറി. രാജേഷിന് അത് കണ്ടുപിടിക്കാൻ പറ്റില്ല.” ചിത്ര മറുപടി പറഞ്ഞു.
“എന്നാലും അയാൾക്ക് മനസ്സിലായാലോ?” ആനി ആശങ്കയോടെ ചോദിച്ചു.
“അത് നിന്റെ ഡ്യൂട്ടി ആണ്. രാജേഷ് അങ്ങനെ അത് കണ്ടു പിടിക്കാതിരിക്കണമെങ്കിൽ നീ ഇപ്പോ കിട്ടിയ ടീം ലീഡർ ജോലി വളരെ ഭംഗിയായി അങ്ങ് ചെയ്യണം. അത്ര തന്നെ.. ഇനി അഥവാ അയാൾക്ക് ഡൌട്ട് തോന്നിയാലും ആളിനെ എങ്ങനെ വരുതിയിൽ വരുത്തണമെന്ന് ഞാൻ നേരത്തെ നിനക്ക് ക്ലാസ്സ് എടുത്തിട്ടുണ്ടല്ലോ..” ചിത്ര ഒന്ന് കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു. ആനി അത് കേട്ട് നാണിച്ചു തല താഴ്ത്തി..
“മ്മ്, അത് പോട്ടെ.. എങ്ങനെ ഉണ്ടായിരുന്നു ആദ്യ ദിവസം?” ചിത്ര വീണ്ടും ചോദിച്ചു.
“എന്റെ മുന്നത്തെ കമ്പനികളുടെ എക്സ്പീരിയൻസ് വെച്ചു നോക്കിയാൽ ഇവിടം ഒത്തിരി നല്ലതാ. എന്റെ ടീം മെംബേർസ് 3 ചെറുപ്പക്കാരാണെങ്കിലും പാവങ്ങളാ. കുറച്ച് കുസൃതി ഒക്കെ ഉണ്ട്, അതുപോലെ കുട്ടിത്തവും. ഓഫീസിലെ മറ്റ് ആളുകളും എന്നോട് നല്ല രീതിയിലാ ഇന്ന് പെരുമാറിയെ. ആ മാനേജർ രാജേഷിനെ മാത്രമാ അല്പം ശ്രെദ്ധിക്കേണ്ടത്..” ആനി മറുപടി പറഞ്ഞു.
“മ്മ് ഗുഡ്.. അവരോട് നീയും നല്ല രീതിയിൽ പെരുമാറുക. കൂടെ ജോലി ചെയ്യുന്നവരെന്നതിലുപരി അവരെ സുഹൃത്തുക്കളെ കാണുന്നതാ നല്ലത്.” ചിത്ര പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“അവർ മൂന്നു പേരും ആൾറെഡി എനിക്കെന്റെ അനിയന്മാർ ആയിക്കഴിഞ്ഞു ഇന്നൊരു ദിവസം കൊണ്ട്.. മൂന്നിനെയും ഇനി ഞാൻ നോക്കിക്കൊള്ളാം..” ആനി ഒരു കുസൃതി ചിരിയോടെ മറുപടി പറഞ്ഞു.