“മ്മ് താങ്ക്സ് ചിത്ര.. ഞാൻ നിന്നോട് എന്നും കടപ്പെട്ടിരിക്കും. ഇന്നത്തെ ലിഫ്റ്റിനും താങ്ക്സ്.. നാളെ മുതൽ ഞാൻ ബസിൽ പൊയ്ക്കോളാം. അല്ലേൽ നിന്റെ റൂട്ട് കൂടി ഡബിൾ ആവും. എനിക്കിവിടുന്ന് അടുത്തല്ലേ. ബൈ ഡാ..” കാറിൽ നിന്നിറങ്ങി ചിത്രയ്ക്ക് കൈ വീശി ടാറ്റാ കാണിച്ചുകൊണ്ട് ആനി പറഞ്ഞു.
ചിത്ര പോയപ്പോൾ ആനി വീട്ടിലേക്കു കയറി. വാതിൽ പൂട്ടിയിട്ടില്ലെന്ന് ആനി കണ്ടു. അവളുടെ ഭർത്താവ് റോഷൻ അവളെയും കാത്ത് ഹാളിൽ പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു.
“ഹലോ ആനിക്കുട്ടീ.. എങ്ങനെയുണ്ടായിരുന്നു ഫസ്റ്റ് ഡേ?” റോഷൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.
“അത് പറയാം.. എന്താ ഇന്ന് പതിവില്ലാതെ ഓഫീസിൽ നിന്ന് നേരത്തെ ഒക്കെ..” ആനി കുസൃതിയോടെ ചോദിച്ചു.
“എന്റെ പൊന്നിന്റെ ഫസ്റ്റ് ഡേ അറ്റ് ന്യൂ ഓഫീസ് എങ്ങനെ ഉണ്ടായിരുന്നെന്ന് അറിയാനുള്ള ആകാംഷ കൊണ്ട് നേരത്തെ വന്നതാണെ..” ആനിയുടെ ഡ്രെസ്സിലേക്ക് ഒരു കള്ളച്ചിരിയോടെ നോക്കികൊണ്ട് റോഷൻ പറഞ്ഞു.
ആനി അവന്റെ കണ്ണുകളെ പിന്തുടർന്നു. അവളുടെ മാറിലെ പിളർപ്പ് കാട്ടുന്ന ഭാഗത്ത് സാരിയുടെ മുന്താണി ഇല്ലെന്നവൾക്ക് മനസ്സിലായി. ആനി വേഗതിൽ അത് മറച്ചു. “മ്മ്.. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ.. ആനി ചെറിയ ദേഷ്യമഭിനയിച്ചുകൊണ്ട് പറഞ്ഞു.
“നിന്റെ ഡ്രസിങ് സ്റ്റൈൽ നല്ല മാറ്റമുണ്ടല്ലോ, കൂടെ ഓവർ മേക്കപ്പും..” റോഷൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കികൊണ്ട് ചോദിച്ചു.
“അത് ചിത്രയുടെ വേലയാ.. അവളുടെ മേക്കപ്പ് സാധനങ്ങൾ കൊണ്ട് എന്റെ മുഖം തന്നെ മാറ്റിക്കളഞ്ഞു. മുന്നത്തെ പോലെ സാരി ഉടുക്കുന്ന രീതിയിൽ എന്നെ കാണാൻ ഒരു അമ്മായി ലുക്ക് ആണെന്ന് അവള് പറഞ്ഞു. ഒന്ന് മോഡേൺ ആകാനാ അവളെന്നെ ഇതുപോലെ ഉടുക്കാൻ നിർബന്ധിച്ചത് റോഷേട്ടാ..” ആനി ജാള്യതയോടെ പറഞ്ഞു. “എന്തായാലും ഏട്ടന് ഇഷ്ടമല്ലെങ്കിൽ ഞാനിനി ഇങ്ങനെ ഉടുക്കില്ല, സോറി..” കുറ്റബോധത്തോടെ ആനി മൊഴിഞ്ഞു.
“ഏയ് ഞാനങ്ങനെ പറഞ്ഞില്ലല്ലോ ആനി.. നിന്നെ ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട്. എന്തായാലും മിക്ക സ്ത്രീകളും ഇപ്പൊ ഇങ്ങനെ തന്നെയാ ഡ്രസ്സ് ചെയുന്നത്..” റോഷൻ തന്റെ ഭാര്യയെ ആശ്വസിപ്പിക്കാനായി പറഞ്ഞു. അത് ഒരു കണക്കിനു സത്യവുമായിരുന്നു.