എനിക്ക് വേണ്ടാ…. സ്വാതി പേടിച്ചു പറയുന്നത് പോലെ പറഞ്ഞു
അനീന…. താനോ…? കോട്ടയം അച്ചായത്തി ആയിട്ട്….. ഛെ മോശമാണ് കേട്ടോ…… ഞാൻ പറഞ്ഞു
അനീന കഴിക്കും…. ദിഷ പറഞ്ഞു
ഗുഡ്
സ്വാതി ഇനി താനും കൂടെ…… ഞാൻ വീണ്ടും നിർബന്ധിച്ചു
വേണ്ട ചേട്ടാ….. അവൾ പറഞ്ഞു
ഞാൻ നിമിഷയെ നോക്കി നിർബന്ധിക്കാൻ കണ്ണുകൊണ്ട് കാണിച്ചു….
സ്വാതീ എനിക്കൊരു കമ്പനി താടാ….. നിമിഷ പറഞ്ഞു….
എല്ലാവരുടെയും നിർബന്ധം ആയപ്പോൾ സ്വാതിക്ക് ചെറുത്ത് നില്ക്കാൻ സാധിക്കാതെ വന്നു
അങ്ങിനെ സെയിം ഡ്രിങ്ക്സ് മൂന്നെണ്ണം കൂടെ പറഞ്ഞു…..
അങ്ങിനെ ആ നാല് സുന്ദരി പെൺകുട്ടികളുടെ കൂടെ ഇരുന്ന് ഞാനും ദിഷയും ഒരെണ്ണം കൂടെ കഴിച്ചു….. ബാക്കി അവരെല്ലാം ആ ഒരെണ്ണത്തിൽ നിർത്തി…
വളരെ പെട്ടെന്ന് ഞങ്ങൾ എല്ലാവരും നല്ല കമ്പനിയായി….. ദിഷയും ഞാനും ഒരേ വൈബ് ആണെന്ന് തോന്നി…. മൂന്നെണ്ണം അടിച്ചിട്ടും അവൾക്ക് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാ….
അനീന ഇടയ്ക്ക് ഇടയ്ക്ക് നല്ല കൌണ്ടർ അടിക്കും…. അവളുടെ വായാടിത്തരം കേൾക്കാൻ നല്ല രസമാണ്…..
സ്വാതി ആണെങ്കിൽ ഒരു മിണ്ടാപ്പൂച്ചയും…. ആവിശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരുത്തി….
ഇടയ്ക്ക് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വരാന് മൂന്ന് പേരെയും ക്ഷണിച്ചു…. ദിഷയെ പ്രേത്യേകം ക്ഷണിക്കുകയും ചെയ്തു… അവിടെ നമുക്ക് ഇതുപോലെ കൂടാമെന്നും…. ഇതുപോലെ ഒരു കമ്പനി തരുന്ന ആളെ നോക്കി ഇരികുകയാണെന്നും ഒക്കെ ഞാൻ തട്ടിവിട്ടു….. അവൾ അതിനെല്ലാം ചിരിച്ചുകൊണ്ട് സമ്മതിച്ചു…. എല്ലാം മൂന്നെണ്ണം അടിച്ചതിന്റെ മൂഡിൽ ആണ്….
വാടാ ഡാൻസ് ചെയ്യാ….. നല്ല മൂഡായി നിൽക്കുന്ന ആ സമയത്ത് ഞാൻ നിമിഷയുടെ നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു…
ഞാനൊന്നും ഇല്ലാ….. അവൾ എന്നെ കണ്ണ് തുറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു
ഒരു രസമല്ലേ വാ…. ഞാൻ വീണ്ടും നിർബന്ധിച്ചു
ഞാൻ ഇല്ല്ലാ…. വേണേൽ ദിഷയെ വിളിച്ചോ….. നിമിഷ പറഞ്ഞു
എന്നാൽ ദിഷ വാ…. എവിടെന്നോ കിട്ടിയ എനർജിയിൽ ഞാൻ പറഞ്ഞു
നോ…. ഞാനില്ല… ദിഷ പറഞ്ഞു
ദിഷ നന്നായി ഡാൻസ് കളിക്കുമല്ലോ… നിമിഷ പറഞ്ഞു