കുറച്ചു സമയം കൂടെ അവിടെ ഇരുന്നു സംസാരിച്ചതിന് ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി…..
തന്റെ കൂട്ടുകാർ കൊള്ളാമല്ലോ…. ഡ്രൈവ് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു
ആണോ
ഹാ…. അവർക്കും ചേട്ടനെ ഇഷ്ടമായി…. നല്ല കമ്പനി ആണല്ലോ എന്റെ ഭാഗ്യം എന്നാ അവർ പറഞ്ഞേ….. നിമിഷ പറഞ്ഞു
അവരിനി എന്നെങ്കിലും വിപിനെ കണ്ടാൽ തീർന്നു…. ഞാൻ പറഞ്ഞു
പിന്നേ….
ദിഷ മാരീഡ് അല്ല അല്ലേ…… ഞാൻ ചോദിച്ചു
അല്ല ചേട്ടാ അവൾക്ക് ഒരു പ്രേമം ഉണ്ടായിരുന്നു പക്ഷേ അയാൾ ഇട്ടിട്ട് പോയി…..
അത്രയ്ക്ക് മോശമാണോ അവളുടെ സ്വഭാവം ? ഞാൻ ചോദിച്ചു
ആ പറഞ്ഞത് നിമിഷയ്ക് ഇഷ്ടമായില്ല….
ചേട്ടന്റെ സ്വഭാവം മോശമായിട്ടാണോ ലക്ഷ്മിചേച്ചി ഇട്ടിട്ട് പോയത്…. അവൾ ദേഷ്യത്തോടെ പറഞ്ഞു
വടി കൊടുത്ത് അടി വാങ്ങി….. ആവശ്യമില്ലാത്ത ചോദ്യം ചോദിക്കരുതായിരുന്നു….. എന്റെ തെറ്റാണ്….
സോറിഡാ…. അറിയാതെ പറഞ്ഞു പോയതാ….
ഹും….
കുറച്ചു നേരത്തേക്ക് നിമിഷ പിന്നെ ഒന്നും മിണ്ടിയില്ല….
ഡാ വഴക്കണോ ?
ഹേയ്…. എന്റെ മുത്തിനോട് എന്ത് വഴക്ക്….. അതും പറഞ്ഞു അവൾ എന്റെ കയ്യിൽ ഒരു ഉമ്മ തന്നു
അടിപൊളി പാർട്ടി ആയിരുന്നു അല്ലേ…. ഞാൻ ചോദിച്ചു
അതേ…. പോകാതിരുന്നെങ്കിൽ മിസ്സ് ആയേനെ….
അവരെ ഇടയ്ക്കൊക്കെ നമ്മുടെ ഫ്ലാറ്റിലേക്ക് വിളിക്ക്…. നമുക്ക് ഇതുപോലെ കൂടാം….
ഓ ചേട്ടന് അവരെയൊക്കെ അങ്ങ് പിടിച്ചെന്ന് തോനുന്നു….
ആ നല്ല കമ്പനിയല്ലേ അവർ…. ഞാൻ പറഞ്ഞു
അതുകൊണ്ട് മാത്രമാണോ ?
പിന്നെ എന്ത് ?
അവരോട് വേറെ താല്പര്യം ഒന്നും തോന്നിയില്ലേ ?
ഇല്ലാ….
സത്യം പറ ചേട്ടാ
ഇല്ലടാ….
നുണ പറയല്ലേ…
ഇല്ലാന്നേ….
നമ്മൾ ഫ്രണ്ട്സ്നെ പോലെ അല്ലേ….. എന്നോട് എന്തും തുറന്ന് പറയാലോ….നിമിഷ പറഞ്ഞു
താല്പര്യം തോന്നിയെന്ന് അവർ ആരെങ്കിലും പറഞ്ഞോ ?….. ഞാൻ ചോദിച്ചു
അത്രയും സുന്ദരി പിള്ളേരെ കണ്ടിട്ട് അവരോട് താല്പര്യം തോന്നാത്ത ആണുങ്ങൾ ഉണ്ടാകുമോ ചേട്ടാ….. അവൾ വളരെ കൂൾ ആയി ചോദിച്ചു ചേട്ടന് തോന്നിയില്ല എന്നാണോ പറയുന്നത് ?