അതിനും അവൾ ചിരി മാത്രം നൽകി…
ഞാൻ പറഞ്ഞതല്ലേ കാവ്യയെയും കൊണ്ട് എന്റെ ഫ്ലാറ്റിലേക്ക് വരാൻ മുൻപേ പരിചയപ്പെട്ടിരുന്നെങ്കിൽ ഈ പേടി ഒന്നും ഇല്ലാതെ ഇരിക്കായിരുന്നില്ലേ…. ഞാൻ വിപ്പിനെ നോക്കി പറഞ്ഞു
നിമിഷയെങ്ങാനും കണ്ടാലോ എന്ന് വിചാരിച്ചിട്ടാ…… അവൻ പറഞ്ഞു
അത് കേട്ട് കാവ്യ തല കുമ്പിട്ടു….
നിനക്ക് ഒന്ന് അവിടേക്ക് ഇറങ്ങായിരുന്നില്ലേ…. നിന്റേൽ ആണെങ്കിൽ കാറും ഉണ്ട്….. വിപിൻ പറഞ്ഞു
അതിനു നീ അവിടെ എപ്പോളാ ഉണ്ടാകുക എന്ന് അറിയില്ലാലോ…..
ഞാൻ ഇല്ലെങ്കിലും ഇവൾ ഉണ്ടാകില്ലേ…. ഇവളാണെങ്കിൽ ഒരാഴ്ച കൊണ്ട് ബോറടിക്കുന്നു നു പറയുക ആയിരുന്നു….
ഇത്ര പെട്ടെന്ന് മടുത്തോ ?
ഹേയ് അങ്ങിനെയല്ല…. രാവിലെ മുതൽ റൂമിൽ ഒറ്റക്ക് ഇരിക്കുമ്പോൾ ബോറടിക്കില്ലേ…. അവിടെ ആണെങ്കിൽ ടിവി പോലുമില്ല….. എത്ര നേരമെന്ന് വച്ചാ മൊബൈലിൽ നോക്കി ഇരിക്കുക….. എവിടെന്നോ കാവ്യക്ക് 100 വാട്ട്സ് കറന്റ് അടിച്ചത് പോലെ എനർജിയിൽ അവൾ പറഞ്ഞു….
വിചാരിച്ചതു പോലെ മിണ്ടാപ്പൂച്ച ഒന്നുമല്ല അവൾ എന്ന് ഒറ്റ സംസാരത്തിൽ മനസിലായി
കുറച്ചു നേരം കൂടെ ഞങ്ങൾ മൂന്ന് പേരും കൂടെ സംസാരിച്ചു ഇരുന്നു….
ഡാ ഞാൻ ഇറങ്ങിക്കോട്ടെ…. ഉച്ചയ്ക്ക് മുൻപ് എന്തായാലും സൈറ്റിൽ എത്തണം…. അവൻ പറഞ്ഞു
അതും പറഞ്ഞു കൊണ്ട് അവൻ ഇറങ്ങി…. കാവ്യ അവിടെ തന്നെ ഇരുന്നു….
കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നു അത് കഴിഞ്ഞു അവൾ സംസാരിച്ചു തുടങ്ങി
അതേ….. ഞാൻ കാർത്തി നെ സാർ എന്ന് വിളിക്കണോ ? എനിക്ക് തന്നെ കണ്ടിട്ട് അങ്ങിനെ വിളിക്കാൻ തോന്നുന്നില്ല…..
അവൾ ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി…
പെട്ടെന്നുള്ള അവളുടെ ആ ചോദ്യത്തിന് എന്ത് പറയണമെന്ന് ഒരു ഐഡിയയും ഉണ്ടായില്ല
കാവ്യ എന്നെ പേര് തന്നെ വിളിച്ചോ…. സർ നു ഉള്ള വിളിയോട് എനിക്കും താല്പര്യമില്ല
അല്ല ശമ്പളം തരുന്ന ആളെ അങ്ങനെയാണല്ലോ വിളിക്കേണ്ടത്…. അവൾ ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു
അങ്ങിനെ നിർബന്ധം ഒന്നും ഇല്ല…. നമുക്ക് ഒരു പേര് ഇട്ടിരിക്കുന്നത് അത് വിളിക്കാൻ വേണ്ടിയല്ലേ…. ഞാൻ പറഞ്ഞു