പക്ഷെ അതും ഞാൻ ആലോചിച്ചു… കാർത്തി കാർത്തി എന്ന് വിളിക്കാനും എന്തോ പോലെ…..
ഇവളാള് കൊള്ളാമല്ലോ….
താൻ വിപിൻ എന്താ വിളിക്കുന്നത്….
എടാ എന്ന്…
എന്നാൽ പിന്നെ എന്നെയും അങ്ങിനെ തന്നെ വിളിചോ….
ശരിക്കും…. അവൾ അത്ഭുതത്തോടെ ചോദിച്ചു
ആടോ… അങ്ങിനെയെങ്കിലും നമ്മൾ തമ്മിലുള്ള ഈ ഗാപ് ഒന്ന് കുറയുമല്ലോ
അത് കേട്ട് അവൾ ചിരിച്ചു…
എടാ ഇവിടെ എന്താ എന്റെ പണി ? അവൾ ചോദിച്ചു
എടാ എന്നുള്ള ആ വിളിക്ക് ഒരു ശക്തി കൊടുത്ത് ആക്കി കൊണ്ടാണ് അവൾ വിളിച്ചത്
താനിപ്പോ പണി ഒന്നും എടുക്കേണ്ട….. ഇന്ന് വന്നല്ലേ ഉള്ളു അതിനാകുമ്പോൾ ഞാൻ പറയാം
അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. അവൾ പറഞ്ഞു
ഹാ
ശരിക്കും എന്താ ഈ ഓഫീസിന്റെ പണി….
ബെസ്ററ്…… അതുപോലും അറിയാതെയാണോ താൻ ഇവിടെ ജോലിക്ക് വന്നത്….
എന്നോട് ആരും പറഞ്ഞില്ല…. പിന്നെ ഞാൻ എങ്ങിനെ അറിയും
നമ്മുടെ കമ്പനി ഇന്റീരിയർ വർക്സ് ചെയ്യുന്ന ഒരു കമ്പനി ആണ്…. അതായത് ഇപ്പൊ ഈ ഓഫിസ് സെറ്റപ്പ് ആകിയിട്ടില്ലേ അതുപോലെ ഒകെ ചെയ്ത് കൊടുക്കുന്ന ഒരു കമ്പനി
ഓ…. അവൾ തലയാട്ടി
അല്ല അപ്പൊ എന്റെ പണി എന്താ ഇവിടെ ? അവൾ അതിശയത്തോടെ ചോദിച്ചു
താനാണ് ഈ ഫ്രെയിംസ് ഒക്കെ കട്ട് ചെയ്ത് ജോയിന്റ് ചെയ്യേണ്ടത്…. ഞാൻ തമാശയായി പറഞ്ഞു
അയ്യോ എനിക്ക് അതൊന്നും അറിയില്ല…..
ഇത്രയ്ക്ക് മന്ദബുദ്ധിയെ ആണോ ദൈവമേ ഞാൻ 20000 രൂപ സാലറി കൊടുത്തു ഇവിടെ നിർത്തിയിരിക്കുന്നത്…. ഞാൻ പതിയെ പറഞ്ഞു
എന്താ ? അവൾ അത് കേൾക്കാത്ത കൊണ്ട് ചോദിച്ചു
പറഞ്ഞു തരുന്നതിലും നല്ലത് കാണിച്ചു തരുന്നത് അല്ലേ…. നമുക്ക് ഒന്ന് പുറത്തു പോയിട്ട് വന്നാലോ…..
എവിടെയാ…. നമ്മുടെ വർക്ക് നടക്കുന്ന സ്ഥലത്ത്….
എനിക്ക് ഒന്നും അറിയില്ലാട്ടോ…. അവൾ വീണ്ടും പറഞ്ഞു…
താൻ വാടോ,….
ഈ ഒരു സംസാരത്തോടെ ഞങ്ങൾ തമ്മിലുള്ള അകലം ഒന്ന് കുറഞ്ഞു മാത്രമല്ല അവൾ വിചാരിച്ചിരുന്ന പോലെ അല്ല…. സംസാരിക്കാൻ ഒക്കെ താല്പര്യം ഉള്ള ആളാണ്….