വൈകുന്നേരം കാവ്യയെ ഡ്രോപ്പ് ചെയ്ത്… ഞാൻ നേരെ നിമിഷയുടെ ഓഫീസിലേക്ക് വിട്ടു…. എല്ലാം ഒരേ റൂട്ട് ആയത് നന്നായി….
6.30 ആയപോളെക്കും നിമിഷ വിളിച്ചു
ചേട്ടൻ എവിടെയാ ?
ഞാൻ കാർ പാർക്കിങ്ങിൽ ഉണ്ട്….
ഇത്ര നേരത്തെ വന്നോ ? അവൾ ചോദിച്ചു
ഹാ…
ഇപ്പൊ വരാട്ടോ… ഒരു 15 മിനിറ്റ്….
ആ… പയ്യെ വന്നാൽ മതി….
അങ്ങിനെ ബോറടിച്ചു കാറിൽ ഇരികുമ്പോളാണ് അകലെ നിന്നും പരിചയമുള്ള ഒരാൾ പാർക്കിങ്ങിലേക്ക് നടന്ന് വരുന്നത് ശ്രദ്ധിച്ചത്….
ദിഷ…
അവൾ നടന്ന് അടുത്തെത്തിയതും ഞാൻ കാറിന്റെ ഗ്ലാസ് താഴ്ത്തി വിളിച്ചു…
ദിഷാ…..
എവിടെ നിന്നാണ് വിളി വന്നതെന്ന് മനസിലാകാതെ ചുറ്റും നോക്കിയിരുന്ന അവളുടെ അടുത്തേയ്ക്ക് ഞാൻ ഡോർ തുറന്ന് ഇറങ്ങി
എന്നെ കണ്ടതും അവൾ ഒന്ന് ചിരിച്ചു….
നിമിഷയെ കൊണ്ട് പോകാൻ വന്നതാ….
നിങ്ങളുടെ ട്രീറ്റ് ആണല്ലേ…. ദിഷ ചോദിച്ചു
ട്രീറ്റോ ?
നിങ്ങളുടെ ആനിവേഴ്സറി അല്ലേ….. അവൾ ചോദിച്ചു
ഞാൻ പൊട്ടൻ കൊട്ട് കേൾക്കാൻ പോയതുപോലെ നില്കുന്നത് കണ്ടിട്ട് അവൾ വീണ്ടും പറഞ്ഞു
വെഡിങ് ആനിവേഴ്സറി അല്ലേ ? നിമിഷ ഞങ്ങളെ എല്ലാവരെയും ഇൻവൈറ്റ് ചെയ്തിട്ട് ഉണ്ടായല്ലോ…..
അപ്പോളേക്കും എന്റെ ബൾബ് കത്തി…..
ഹാ അതേ…. ആനിവേഴ്സറിയാ
(ഒരു ചായ കുടിക്കാൻ വിളിക്കാൻ പറഞ്ഞിട്ട് ആ പെണ്ണ് എന്താ ചെയ്ത് വച്ചിരിക്കുന്നത്….)
നിമിഷ എവിടെ എന്നിട്ട് ? ഞാൻ ചോദിച്ചു സ്വാതിയെയും അനീനയെയും വെയിറ്റ് ചെയ്യുകയാ… ഇപ്പൊ വരും
എന്നിട്ട് ദിഷ വരുന്നില്ലേ ? ഞാൻ ചോദിച്ചു
എനിക്ക് വയ്യ ചേട്ടാ….. തല വേദന എടുക്കുകയാ…. അവൾ ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു എന്തൊരു അട്ട്രാക്ഷൻ ആണ് അവൾക്ക്…. ദിഷയുടെ സംസാരത്തിലും മുഖ ഭാവത്തിലുമൊക്കെ എന്തോ ഒരു പ്രേത്യേകത ഉണ്ട്…. അവളുടെ കണ്ണുകളിൽ നോക്കി നിന്ന് സംസാരിക്കാൻ തോന്നി പോകും
വാടോ പെട്ടെന്ന് കഴിയില്ലേ… ഞാൻ അവളെ ക്ഷണിച്ചു…
വയ്യ ചേട്ടാ… അവൾ വീണ്ടും പറഞ്ഞു
ആദ്യമായിട്ട് ഞങ്ങൾ ഒരു പരിപാടിക്ക് വിളിച്ചിട്ട് വരാതിരിക്കുന്നത് മോശം അല്ലേ…. ഞാൻ ചോദിച്ചു