അവൾ ആകെ പെട്ടുപോയ അവസ്ഥ ആയി….
നിമിഷ ഒരുപാട് നിര്ബന്ധിച്ചിട്ട് ഞാൻ ഇല്ലെന്ന് പറഞ്ഞതാ… ഇനിയിപ്പോ അവൾ എന്ത് വിചാരിക്കും
അവൾ ഒന്നും വിചാരിക്കില്ല…. താനും വാ
അവസാനം അവൾ സമ്മതിച്ചു…
നിമിഷയുടെ പ്ലാൻ എന്താണെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലാത്തത് കൊണ്ട് ഞാൻ ട്രീറ്റിനെ പറ്റി ഒന്നും സംസാരിച്ചില്ല….
ദിഷയോട് അവളുടെ വീട്ടുവിശേഷവും ഓഫീസ് വിശേഷവും സംസാരിച്ചു കൊണ്ട് അവിടെ നിന്നു….
പത്ത് മിനിറ്റ് കഴിഞ്ഞപ്പോളേക്കും നിമിഷയും അനീനയും സ്വാതിയും നടന്ന് വന്നു
ഹാപ്പി ആനിവേഴ്സറി ചേട്ടാ….. എന്നെ കണ്ടതും അനീന പറഞ്ഞു ഹാപ്പി ആനിവേഴ്സറി…. സ്വാതിയും പറഞ്ഞു
എന്നാൽ ദിഷ മാത്രം വിഷ് ചെയ്തില്ല….
താങ്ക്സ്…. ഞാൻ നിമിഷയെ കണ്ണ് തുറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു….
പോകാം നമുക്ക്…. നിമിഷ പറഞ്ഞു
ദിഷയും വരാമെന്ന് സമ്മതിച്ചിട്ട് ഉണ്ട്…. ഞാൻ പറഞ്ഞു
ഞാൻ ഇത്രയും നേരം വിളിച്ചിട്ട് അവൾ ഇല്ല ഇല്ലാ എന്നാ പറഞ്ഞിരുന്നത്…. നിമിഷ പറഞ്ഞു
അത് വിളിക്കേണ്ട പോലെ വിളിക്കണം ഞാൻ പറഞ്ഞു
അതേ…. ദിഷയും എന്നെ സപ്പോർട് ചെയ്തു….
പോകാം എന്നാൽ…. ദിഷ ഒരു കാര്യം ചെയ്യ് ദിഷയുടെ കാർ ഇവിടെ തന്നെ ഇട്…. തിരിച്ചു ഞാൻ ഇവിടെ കൊണ്ട് വന്ന് ആക്കി തരാം…. നമുക്ക് എന്റെ വണ്ടിക്ക് പോകാം
അതും പറഞ്ഞു അവരെയും കയറ്റി ഞാൻ വണ്ടി എടുത്തു…. എവിടെക്കാ പോകേണ്ടതെന്നോ എന്താ പ്ലാൻ എന്നോ അപ്പോളും നിമിഷ പറഞ്ഞില്ല….
ഡാ എവിടെക്കാ പോകണ്ടേ…. നിമിഷയോട് ചോദിച്ചു
ഫ്ലാറ്റിലേക്ക് പോ ചേട്ടാ…. നിമിഷ പറഞ്ഞു
ഇവൾ എന്താ ഉദ്ദേശിക്കുന്നത്… എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല…
അവൾ എന്തെങ്കിലും പ്ലാൻ ചെയ്തിട്ട് ഉണ്ടാകും…. അവൾ പറഞ്ഞപോലെ ഫ്ലാറ്റിലേക്ക് പോയി
അവരുമായി ഫ്ലാറ്റിൽ എത്തി അവരെ സോഫയിൽ ഇരിക്കാൻ പറഞ്ഞു.. ഒന്ന് ഫ്രഷ് ആയി വരാമെന്ന് പറഞ്ഞ് നിമിഷയുടെ കൂടെ റൂമിലേക്ക് കയറി ഡോർ അടച്ചു….
ഡാ…. എന്തൊക്കെയാ ഇത് ? ഞാൻ ചോദിച്ചു….
ചേട്ടനല്ലേ അവരെ ഇവിടേക്ക് വിളിക്ക് എന്നൊക്കെ പറഞ്ഞത്…. എന്നിട്ട് ഇപ്പൊ ഇങ്ങിനെ ആയോ