എടാ താൻ അതിനു നമ്മുടെ ആനിവേഴ്സറി ആണെന്നാണോ പറയുന്നത്
അല്ലാതെ പിന്നെ എന്ത് പറയാനാ…..
അത് പോട്ടെ….. ഇവിടേക്ക് കൊണ്ട് വന്നിട്ട് എന്ത് ചെയ്യാനാ…. വല്ല റെസ്റ്റാറ്റാന്റിലേക്ക് പോയാൽ പോരായിരുന്നോ ?
അതൊക്കെ ഭയങ്കര ചിലവല്ലേ…. ഇതാകുമ്പോൾ വല്ല KFC ഉം വാങ്ങിയാൽ പോരേ… അവൾ പറഞ്ഞു
അയ്യേ….. താൻ എന്തൊരു എച്ചിയാടോ.. ചേട്ടന്റേൽ പൈസ ഉണ്ടെങ്കിൽ നല്ല എന്തെങ്കിലും വാങ്ങി കൊടുത്തേക്ക്….
ഞാൻ ഡ്രസ്സ് മാറ്റി ഡോർ തുറന്ന് അവരുടെ അടുത്തേക്ക് ചെന്നു….
അവർ എന്റെ ഫ്ലാറ്റിന്റെ ഭംഗി കണ്ട് അതൊക്കെ നടന്ന് കാണുകയാണ്……
കേക്ക് ഒന്നും വാങ്ങിയില്ലേ ? എന്നെ കണ്ടതും അനീന ചോദിച്ചു
കേക്ക് കട്ടിങ് ഒകെ ഓൾഡ് ഫാഷൻ അല്ലേ…. ഞാൻ പറഞ്ഞു
ഇന്റീരിയർ ഒക്കെ അടിപൊളി ആണല്ലോ…. ദിഷ പറഞ്ഞു
ഹാ… എന്റെ ജോലി അതല്ലേ…. ഞാൻ തന്നെ ചെയ്തതാ….
ഇത് നിങ്ങളുടെ സ്വന്തം ഫ്ലാറ്റ് ആണോ ? ദിഷ ചോദിച്ചു
അതേ…
നൈസ്… ദിഷ പറഞ്ഞു
അപ്പോളേക്കും നിമിഷ ഡ്രസ്സ് മാറി ഞങ്ങളുടെ അടുത്തേക്ക് വന്നു… ഞാൻ വാങ്ങി കൊടുത്ത ഒരു ഷോർട്ട്സും ടി ഷർട്ടും ഇട്ടുകൊണ്ട്…
നിമിഷയെ കണ്ടതും അനീന അവളുടെ അടുത്തേക്ക് ഓടി ചെന്നു…
വൗ… ചേച്ചി അടിപൊളി ആയിട്ടുണ്ടല്ലോ… അനീന പറഞ്ഞു
നിമിഷയെ ആ ഒരു ഡ്രെസ്സിൽ ഇവരാരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല…..
ചേച്ചിയപ്പോ ഓഫീസിൽ മാത്രമേ നാടൻ ഡ്രസ്സ് ഇടൂ അല്ലേ… സ്വാതി പറഞ്ഞു
നീ ചേച്ചി ചെയ്യുന്നപോലെ മാത്രല്ലേ ചെയ്യുള്ളു… ഇത് കണ്ട് പടിക്ക്…. അനീന സ്വതിയോട് പറഞ്ഞു
അതെന്താ ? ഞാൻ ചോദിച്ചു
ഇവൾ ചേച്ചിയെ ഫോളോ ചെയ്താ നടക്കുന്നത്… അവിടെ റൂമിൽ ഇതുപോലെ ഷോർട്ട്സ് ഒകെ ഇടാൻ പറഞ്ഞാൽ ഇവൾ കേൾക്കില്ല…. ഇനിയിപ്പോ ഇടാലോ…. അനീന പറഞ്ഞു
അത് കേട്ട് ഞാനും നിമിഷയും ദിഷയും ചിരിച്ചു…
അതൊക്കെ പോട്ടെ…. എന്താ ഇനി പരുപാടി ? പുറത്ത് പോകുകയാണോ അതോ ഫുഡ് ഇവിടേക്ക് ഓർഡർ ചെയ്യുകയാണോ ? ഞാൻ ചോദിച്ചു
ഇനി എന്തിനാ പുറത്ത് പോകുന്നത്…. ഞാൻ ഇനീം ഡ്രസ്സ് എടുത്ത് ഇടണ്ടേ…. നിമിഷ പറഞ്ഞു