എന്ത് പറയണം എന്നറിയാതെ ഞങ്ങൾ ഒന്ന് പരുങ്ങിയെങ്കിലും മൂന്നെണ്ണം അടിച്ചതിന്റെ പവറിൽ ഞാൻ പറഞ്ഞു
ഇത്ര നന്നായി ഇന്റീരിയർ ചെയ്ത വീട്ടിൽ ഞങ്ങളുടെ ഫോട്ടോ വച്ച് അലങ്കോലമാക്കേണ്ടെന്ന് വച്ചിട്ടാ….
ഓ…. ദിഷ ആക്കിയ പോലെ പറഞ്ഞു
അപ്പോളേക്കും ദൈവ ദൂതനെ പോലെ ഫുഡും കൊണ്ട് ഡെലിവറി ബോയ് വന്നു….
രക്ഷപെട്ടു…. ഞാൻ മനസ്സിൽ പറഞ്ഞു
കേക്കും വാങ്ങിയോ ? രണ്ടെണ്ണം അടിച്ചത്തിന്റെ കുഴച്ചിലോടെ നിമിഷ ചോദിച്ചു
ഹാ വാങ്ങി….. കട്ട് ചെയ്തിട്ട് ഫുഡ് കഴിക്കാം അല്ലേ…. ഞാൻ പറഞ്ഞു
അതേ… ദിഷയും പറഞ്ഞു
സ്വാതിയും അനീനയും ഏകദേശം സെറ്റ് ആയ മട്ടാണ്…. അവർ വോഡ്കയുടെ ലഹരിയിൽ വേറെ ഒരു ലോകത്താണ്
കേക്ക് എടുത്തു കട്ട് ചെയ്തു ഒരു ചെറിയ കഷ്ണം എടുത്തു ഞാൻ നിമിഷയുടെ വായിലേക്കു വച്ചുകൊടുത്തു..
അവരുടെ മുൻപിൽ അഭിനയിക്കുകയാണെങ്കിലും…. അങ്ങിനെ ഒരു സന്ദർഭം ഉണ്ടായത് നിമിഷയ്ക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കി…..
കേക്ക് കഴിച്ചു കൊണ്ട് അവൾ എന്നെ ഒന്ന് കെട്ടിപിടിച്ചു….
ഏതാനും സെക്കൻഡുകൾ കഴിഞ്ഞു അകന്ന് മാറികൊണ്ട് കാൽ കുത്തി ഉയർന്ന് അവൾ എന്റെ ചുണ്ടിലേക്ക് എത്തിച്ചു ഉമ്മ വച്ചു…. മദ്യത്തിന്റെ ലഹരിയിലാണോ അതോ സന്തോഷം കൊണ്ടാണോ അവൾ ആ സമയത്ത് അങ്ങിനെ ചെയ്തത് എന്ന് അറിയില്ല….
പെട്ടെന്ന് അവളിൽ നിന്ന് അങ്ങിനെ ഒന്ന് ഞാൻ പ്രതീക്ഷിക്കാത്ത കൊണ്ട് തന്നെ എനിക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല….
ദിഷയും അനീനയും സ്വാതിയും നോക്കി നിൽക്കെ നിമിഷ അങ്ങിനെ ചെയ്തത് കണ്ട് ഞാൻ തിരിഞ്ഞു കൊണ്ട് അവരെ നോക്കി….. അവരും ഞങ്ങളുടെ ആ പ്രവർത്തി കണ്ട് ഞെട്ടി നിൽക്കുകയാണ്….
ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നിരുന്ന ആ നേരത്ത് അനീന കയ്യടിച്ചു കൊണ്ട് പൊട്ടി ചിരിച്ചു…. അതോടെ സ്വാതിയും അവളുടെ കൂടെ കൂടി…. എന്നാൽ ദിഷ മാത്രം ചെറിയൊരു പുഞ്ചിരിയിൽ ഒതുക്കി
നിമിഷ കഴിച്ച കേക്കിന്റെ ക്രീം എന്റെ ചുണ്ടിൽ നിന്നും തുടച്ചു കൊണ്ട് ഞാൻ അവിടെ നിന്നും ബാൽകണിയിലേക്ക് നടന്നു….
ഒരെണ്ണം കൊടുത്താൽ മതിയായിരുന്നു നിമിഷയ്ക്ക്…. പെണ്ണ് ഓവറായി പോയി ഞാൻ മനസിൽ പറഞ്ഞു