ലൈഫ് ഓഫ് നാഗ [Sana Fathima]

Posted by

ലൈഫ് ഓഫ് നാഗ

Life of Naga | Author : Sana Fathima


 

ഇത് ഒരു കഥ ആണ്, തികച്ചും ഒരു സാങ്കല്പിക കഥ മാത്രം… ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും എല്ലാം ഭാവനയില്‍ ഉള്ളത് മാത്രം… ഇത് അത്യാവശ്യം ലോങ്ങ് കഥ ആണ്. ഒരു പരീക്ഷണ കഥ എന്ന് വേണമെങ്കില്‍ പറയാം….

ഈ കഥ നടക്കുന്നത് കേരള- ആന്ധ്ര ബോര്‍ഡര്‍നു അടുത്തുള്ള ഒരു മലയോര വന മേഖലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്. വികസനം എത്തിനോക്കുക പോലും ചെയ്യാത്ത ആ ഗ്രാമത്തിലെ ഏറ്റവും ധനികനാണ് നാഗചന്ദ്ര എന്ന് ഭൂവുടമ. ഹെക്ടര്‍ കണക്കാണ് അദ്ദേഹത്തിന്‍റെ സ്ഥലം. ഏലവും കുരുമുളകും കാപ്പിയും മല അടിവാരങ്ങളില്‍ ഏക്കറകളോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും തെങ്ങ് തോപ്പുകളും അങ്ങനെ നാഗചന്ദ്രക്ക് ഇല്ലാതെ കൃഷി ഇല്ല.

പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയതാണ് ഇവിടുത്തെ കൃഷി. അവരുടെ എസ്റ്റേറ്റ് ആയിരുന്നു മുഴുവന്‍, അവര്‍ പോയപ്പോള്‍ അത് എല്ലാം നാഗചന്ദ്രയുടെ കുടുംബക്കാരുടെ കയ്യില്‍ എത്തിച്ചേര്‍ന്നു.. ആ നാട്ടിലെ ഒട്ടുമിക്ക ആള്‍ക്കാരും അവരുടെ തോട്ടത്തിലെ തൊഴിലാളികളാണ്. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ആ നാട്ടില്‍ സ്വന്തമായി ഭൂമി ഉള്ളു. നാട്ടിലെ ഒരുവിധം തര്‍ക്കങ്ങളും പരിഹാരങ്ങളും പറഞ്ഞു തീര്‍ക്കുന്നത് നാഗചന്ദ്രിയുടെ മധ്യസ്ഥത്തിലാണ്.

ഒരു കുന്നിന് മേലെയാണ് നാഗചന്ദ്രയുടെ ബംഗ്ലാവ്. ബ്രിട്ടീഷുകാര്‍ തന്നെയാണ് ഈ ബംഗ്ലാവ് പണി കഴിപ്പിച്ചത്. പണ്ട് ഒക്കെ കുന്നിന്‍റെ ചേരുവില്‍ ഒക്കെ കൃഷി ഉണ്ടായിരുന്നു. ഇപ്പോ അതില്ല, കുന്നിന്‍റെ താഴെ ഒരു ഗേറ്റ് ഉണ്ട്, അത് കഴിഞ്ഞ് ഒരു മൂന്നു കിലോമീറ്റര്‍ നടന്നാല്‍ ബംഗ്ലാവ് ആയി. ഈ വഴിയല്ലാതെ ബംഗ്ലാവിലേക്ക് വേറെ വഴിയൊന്നുമില്ല. മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആര്‍ക്കും നാഗചന്ദ്രയെ കാണാന്‍ സാധിക്കില്ല.

ഇനി നാഗചന്ദ്ര എന്ന വ്യക്തിയെ കുറിച്ച് പറയാം.. ഇപ്പോള്‍ അദ്ദേഹത്തിന് വയസ്സ് 70 ആയി. ചെറുപ്പകാലത്ത് ഒരു തികഞ്ഞ ധികാരി ആയിരുന്നു നാഗചന്ദ്ര, അതുപോലെതന്നെ ആരോഗ്യവാനും അക്രമകാരിയുമായിരുന്നു. സ്വന്തമായി രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെങ്കിലും ആ ഗ്രാമത്തില്‍ സാഗചന്ദ്രയ്ക്ക് നല്ല ഒരു വ്യക്തിത്വം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *