വില്ലൻ
Villan | Author : Ragesh
ഹായ് ഫ്രണ്ട്‌സ് ഞാൻ രാഗേഷ്, എന്റെ നഷ്ട്ടപ്രണയം എന്ന ആദ്യത്തെ കഥ എനിക്ക് ചില തിരക്കുകൾ കാരണം എഴുതാൻ പറ്റിയില്ല അതിനു ക്ഷമ ചോദിച്ചു കൊണ്ട് ഞാൻ എന്റെ അടുത്ത കഥ ഇവിടെ തുടങ്ങുകയാണ്.
‘പ്രണയം’ വൃദ്ധനെ പതിനാറുകാരൻ ആക്കുന്ന അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം അങ്ങനെ ഒരു പ്രണയ കഥ ആണ് ഇത് പക്ഷെ ഈ കാമുകി കാമുകന്മാർക്ക് ഇടയിൽ ഒരു വില്ലൻ വരുന്നു അപ്രതീക്ഷിതമായി. പിന്നീട് അവരുടെ പ്രണയത്തിൽ സംഭവിച്ച മാറ്റങ്ങൾ നമുക്ക് നോക്കാം.
“എടി പൊന്നെ നാളെ നീ ഒരു ഉമ്മ താ എത്ര നാൾ ആയി ഞാൻ കെഞ്ചി ചോദിക്കുന്നു” മാത്യു ചോദിച്ചു
“എന്റെ പൊന്നു മത്തായിച്ചാ ഞാൻ ആയിരം തവണ പറഞ്ഞതാ കല്യാണം കഴിയാതെ ഉമ്മ ഇല്ല എന്ന് വേണേൽ ഇപ്പൊ ഫോണിൽ കൂടെ ഒരു ഉമ്മ തരാം” ജാൻസി മറുപടി പറഞ്ഞു
” അത് നിന്റെ തന്തക്ക് കൊടുത്താൽ mathi” മാത്യു ദേഷ്യപ്പെട്ടു ഫോൺ കട്ട് ആക്കി. ജാൻസി ക്ലോക്കിൽ നോക്കി സമയം 12 അവൾ പുതപ്പ് ഇട്ട് മൂടി സുഖം ആയി കിടന്നുറങ്ങി. രാവിലെ ഫോൺ അടിക്കുന്നത് കേട്ട് ആണ് ജാൻസി ഉണരുന്നത് അവൾ ക്ലോക്കിലേക്ക് നോക്കി സമയം 6 അവൾ ഫോൺ എടുത്തു മാത്യു ആണ് ” സോറി ജാൻസി എന്റെ ആഗ്രഹം കൊണ്ട് chodichatha” മാത്യു ആയിരുന്നു അപ്പുറത് ” പോട്ടെ സാരമില്ല കല്യാണം കഴിഞ്ഞിട്ട് മതിട്ടോ ഇനി എന്നോട് ചോദിക്കരുത് ഞാൻ പിണങ്ങും” ജാൻസിയുടെ മറുപടി കേട്ട് മാത്യു ചോദിച്ചു “നീ ഇന്ന് കോളേജിലോട്ട് വരുന്നില്ലേ ഇന്ന് നേരത്തെ എത്തണം പ്രിൻസിപ്പാലിന്റെ മീറ്റിംഗ് ഉണ്ട് മറന്നുപോയോ?”
“അയ്യോ മറന്നു പോയി ടാ ഞാൻ റെഡി ആവട്ടെ ട്ടോ കോളേജിൽ കാണാം ഉമ്മ” ജാൻസി മറുപടി പറഞ്ഞു. ഒരു ഉമ്മ തിരിച്ചു കൊടുത്ത് മാത്യുവും ഫോൺ കട്ട് ചെയ്തു.