എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും [ആനീ]

Posted by

എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും

Express Trainum Kallanmaarum Part 1 | Author : Aani


“ഡി എനിക്കൊന്നു അർജെന്റ് നാട്ടിൽ പോണം.

“അതെന്താ പ്രിയ ഇത്ര അർജെന്റ് ”

സോണിയ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു

“ഞാൻ പറഞ്ഞില്ലേ നാട്ടിൽ ഞങ്ങൾ മക്കൾക്ക് പപ്പാ സ്ഥലം വിതം വൈക്കുന്നണ്ടെന്നു അതിന്റെ രെജിസ്ട്രേഷൻ ആണ് നാളെ എല്ലാ മക്കളോടും നാളെ 12 മണിക്ക് അവിടെ എത്തണം എന്നാ പറഞ്ഞേക്കുന്നെ ”

“അപ്പോൾ നിന്നോട് നേരത്തെ ഡേറ്റ് പറഞ്ഞില്ലായിരുന്നോ? ” സോണിയ ചോദിച്ചു.

” എന്നാ പറയാനാ എന്റെ തല തെറിച്ച കെട്ടിയോനോട് പറഞ്ഞാരുന്നു പോലും ഇ ഗോവയിൽ ഉള്ള എന്നോട് പറയാതെ ഡൽഹി ഉള്ള അങ്ങേരോട് പപ്പ വിളിച്ചു പറഞ്ഞു പോരെ പുരം അങ്ങേരു മറന്നു പോയ്യി അല്ലേലും സഞ്ജുവിന് ഇതിലൊന്നും വലിയ താല്പര്യം ഇല്ല നമുക്ക് ഉള്ളത് ഒകെയ് പോരെ എന്നാ ചോദിക്കുന്നെ രണ്ടേക്കർ സ്ഥലം വെറുതെ കളയണോ എന്റെ പപ്പാ തരുന്നതല്ലേ,

“അയാളെന്താ പൊട്ടൻ ആണോ സോണിയ ഒന്ന് ചിരിച്ചു..

” ആ കുറച്ചൊക്കെ അങ്ങനെയാടി വീട്ടുകാര് പണവും ജോബും നോക്കി കെട്ടിച്ചാൽ ഇങ്ങനൊക്കെ ഉണ്ടാകും ”

“നീ ഓഫീസിൽ പറഞ്ഞോ ”

“അതൊക്കെ പറഞ്ഞു ലിവെടുത്തു. നീ ഒരു റിക്കറ്റ് ബുക്ക് ചെയ്തേ.

“എടി ഗോവൻ ഫെസ്റ്റും ദസറയും ഒന്നിച്ചു നടക്കുന്നത് കൊണ്ട് ബസും, ട്രെയിനും എല്ലാം ബുക്കിട് ആണ് ഇതു കണ്ടോ ഇന്ന് നാട്ടിലേക്കു പോണ്ട എല്ലാം ഫുൾ ആണ്. സോണിയ ബുക്കിങ് ആപ്പ് തുറന്നു ഫോണിൽ പ്രിയക്ക് കാണിച്ചു കൊടുത്തു..

“എന്റെ കർത്താവെ ഇന്ന് പോയില്ലേല് മൊത്തം കുളവാകും ഒരു തവണ ഞാൻ കാരണം ഡേറ്റ് മാറിയതാ എന്താടി ചെയ്യുക ടാക്ക്സി വിളിച്ചാലോ ”

“ആ ബെസ്റ്റ് ഒന്നാമത് ഇന്ന് ആരും ഓടില്ല പിന്നെ മുട്ടിനു മുട്ടു ബ്ലോക്ക്‌ ആയ കൊണ്ട് ബസ്സും കാറിലും പോയാ നീ എന്ന് എത്താനാ.. അല്ലേല് ട്രെയിനിൽ ജനരെൽ കാമ്പാർട്ടിലിൽ കേറേണ്ടി വരും നല്ല തിരക്കുണ്ടാകും ചെലപ്പോൾ നില്കാൻ പോലും സ്ഥലം കിട്ടിയെന്നു വരില്ല “

Leave a Reply

Your email address will not be published. Required fields are marked *