വണ്ടി നിർത്തി തിരിഞ്ഞതും പപ്പ വന്നു നിക്കുന്നു …. എന്താ പപ്പ ഇവിടെ ……
അത് വാ ….
സംഭവം ഇട്രെ ഉള്ളൂ ഒരു 2bhk അപ്പാർട്ട്മെൻ്റ് വെഡ്ഡിംഗ് ഗിഫ്റ്റ്….
മുകളിൽ എത്തിയതും അവിടെ ഒരാൾ നിൽപ്പുണ്ട് …..
വെൽക്കം സർ ആയാൾ പപ്പയെ കണ്ടതും പറഞ്ഞു…..
ഇതാണോ മോൻ അയാൾ ചോദിച്ചു….
അപ്പോഴേക്കും അങ്കിളും അവരും അങ്ങോട്ട് വന്നു….
ദാസ് സാർ എല്ലാം ഒക്കെ ആണ്… നമ്മക്ക് പോയാലോ…
എന്ന പോവാം എട്ടാമത് ഫ്ലോറിൽ ആണ് പോയത് ഒരു ഫ്ലാറ്റിനു മുന്നിൽ അയാള് ചാവി എടുത്ത് അങ്കിളിനു നേരെ നീട്ടി….
ഇത് എൻ്റെ പുതു ജോഡികൾ ആയാ മോൾക്കും മരുമോനും ഞങ്ങളുടെ ഒരു ചെറിയ സമ്മാനം അങ്കിൾ പറഞ്ഞു……
വാ ഇന്നാ ഐശ്വര്യം ആയി നിങൾ തന്നെ തുറക്ക് ….
ചാവി തന്ന് അങ്കിൾ പറഞ്ഞു…..
ചിരിച്ചോണ്ട് അത് വാങ്ങി ഞാൻ അവളുടെ കൈയ്യിൽ കൊടുത്തു. …
തുറക്ക് …..
ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് തുറന്നു…..
കൈ വച്ച് പ്രാർത്ഥിച്ച് ഉള്ളിലേക്ക് കയറി…..
ഒരു അടാർ സാനം തന്നെ ….
സീ ഫേസിങ് ബാൽകണി അതാണ് ഹൈലൈറ്റ്……
ഇഷ്ടപെട്ടോ പപ്പ പിന്നിന്നു എന്നോട് ചോദിച്ചു….
പിന്നെ പൊളി അല്ലേ ഞാൻ പറഞ്ഞു…..
എത്ര ആയി കാണും പപ്പ …. എനിക്കറിയില്ല….
പപ്പക്ക് അറിയും ആയിരിക്കും പപ്പ അറിയാതെ അങ്കിൾ ഒന്നും ചെയ്യില്ല പറ പപ്പ അതൊന്നും വെളിയിൽ പറയാൻ പറ്റില്ല ഗിഫ്റ്റ് ഇസ് എ ഗിഫ്റ്റ്…..
ശേ…..
മോനെ ഇത് ഞങൾ മോൻ്റെയും മോള്ടെയും പേരിൽ വാങ്ങിയതാണ് അങ്കിൾ പറഞ്ഞു….
അപ്പോ നാളെ അല്ലെങ്കിൽ മറ്റന്നാൾ നമ്മക്ക് രജിസ്ട്രേഷൻ നടത്തണം അങ്കിൾ പാപയുടെ മുന്നിൽ വച്ച് പറഞ്ഞു….
അങ്കിൾ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് …. എന്താ മോനെ ..
വിഷമം തോന്നല്ലെ എന്നോടുള്ള ഇഷ്ടം കുറയാനും പാടില്ല …. നീ കാര്യം പറയടാ പപ്പ പറഞ്ഞു…..
എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം ഞാൻ പറഞ്ഞു…. അതെന്താ മോനെ …