ആന്ന് ദുഷ്ടൻ….. അവൾ പിറുപിറുത്തു….
ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ നോക്കാം ഹമം നോക്കാം അമ്മ പറഞ്ഞു….
മോനെ വളർത്തി വഷളാക്കി അവൾ പറഞ്ഞു…
മോളെ മോളെ കേറി പോവാൻ നോക്കിക്കോ പപ്പ അവളോട് പറഞ്ഞു…
അവൾ അമ്മയെ നോക്കി ചിരിച്ചോണ്ട് വീട്ടിലോട്ടു കേറി പോയി….
അവനെ അപ്പോ ഒതുങ്ങിയിട്ടില്ലാ അല്ലെടോ പപ്പ പറഞ്ഞു….
അവൻ എൻ്റെ മോൻ തന്നെ അമ്മ പറഞ്ഞു…. അതെന്താടോ താൻ അങ്ങനെ പറഞെ….
വാശി അമ്മ പപ്പയെ നോക്കി പറഞ്ഞിട്ട് വീട്ടിലോട്ടു കേറി പോയി…..
സമയം 9 ആയി എനിക്ക് ഓഫീസിൽ പോണം ഫൂഡ് ആയോ കൃഷ്ണ പപ്പ അമ്മയോട് ചോദിച്ചു….
അമ്മ ഫൂഡ്…..
എഹ് പിച്ചക്കാർ ഒക്കെ ഇപ്പൊ വീട്ടിൻ്റെ ഉള്ളിൽ കേറി തുടങ്ങിയോ പപ്പ പറഞ്ഞു….
അയ്യോ അയ്യോ അമ്മ ഒന്ന് വേഗം വന്നെ പപ്പ നല്ല ശുദ്ധ ഹാസ്യം ഒന്ന് ഇറക്കിവിട്ടിട്ടുണ്ട് ചൂടോടെ വന്ന് അതൊന്നു കേക്ക്… ഞാൻ പറഞ്ഞു….
അയ്യാ ഇയാൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ഇതൊക്കെ എന്നാണോ പപ്പ ചോദിച്ചു….
മിസ്റ്റർ റാം കൗണ്ടർ അടിക്കുക എന്നത് ഒരു സ്കിൽ ആണ് അത് എല്ലാവർക്കും ഒന്നും സെറ്റ് ആവില്ല….
ഇയാള് വലിയ പുള്ളി തന്നെ ഒന്ന് വാജകം നിർത്തിയെങ്കിൽ ഫൂഡ് ഒന്ന് കഴിക്കാം ആയിരുന്നു….
എന്ന വരു നമ്മക്ക് കാര്യത്തിലേക്ക് കടക്കാം ഞാൻ പറഞ്ഞു….
ഇവർ എപ്പോഴും ഇങ്ങനെ ആണോ കളിയും വഴക്കും അമ്മു അമ്മയോട് ചോദിച്ചു…
അവർ രണ്ടും കൂട്ടുകാരെ പോലെ ആണ് ഇവനെ വഷൾ ആകുന്നത് ഇങ്ങേർ ആണ് പക്ഷേ കുറ്റം എൻ്റെ തലയിൽ ആണ് എപ്പോഴും അമ്മ പറഞ്ഞു…. പക്ഷേ അവന് ആൻ്റിയെ ആണ് ഇഷ്ടം അല്ലേ ….
അങ്ങനെ ചോദിച്ച രണ്ട് പേരും ഒരു പോലെ ആണ് പിന്നെ അവൻ്റെ സൂപ്പർസ്റ്റാർ അത് ഞാൻ തന്നെ ആണ് എപ്പോഴും അമ്മ പറഞ്ഞു….
അയ്യ അതിൻ്റെ നല്ല അഹങ്കാരം ഉണ്ടല്ലോ ആൻ്റിക്ക്…
പിന്നെ ഇത്ര ഫാൻസ് ഉള്ള എൻ്റെ മോൻ എൻ്റെ ഫാൻ ആണ് എന്നത് നിസാര കാര്യം ആണോ കൊച്ചെ…. അമ്മ അവളെ കളിയാക്കി പറഞ്ഞു….