അത് കേട്ടപ്പോ എനിക്ക് ചെറിയ വിഷമം ഉണ്ടായി പിന്നെ ഇതൊക്കെ എനിക്കറിയാവുന്ന കൊണ്ടും അവൾ തന്നെ സ്നേഹിക്കാൻ പോവുന്നില്ല എന്നുള്ള ബോധം ഉള്ളത് കൊണ്ട് എനിക്ക് വലിയ വിഷമം ഉണ്ടായില്ല …..🙂
ഞാൻ റൂമിൽ കയറി കൈയ്യിലെ പൊതി താഴെ വച്ച് ഡ്രസ്സ് എടുത്ത് താഴേക്ക് പോയി
കയറി വരുന്ന അമൃതയെ മൈൻഡ് ചെയ്യാതെ ഇന്ദ്രൻ താഴേക്ക് പോയി….
റൂമിൽ കയറി തപ്പിയ അമൃത അവിടെ ബാഗ് ഇരിക്കുന്നത് കണ്ടു….
അത് തുറന്ന് നോക്കിയ അവൾക്ക് ഒരു പൊതി കണ്ടു അത് തുറന്നപ്പോ തനിക്ക് വേണ്ടതും പിന്നെ ഒരു ഡയറി മിൽക്ക് സിൽക്കും കിട്ടി…..
അപ്പോ ഇതൊക്കെ അറിയാം കൊള്ളാം …..
താഴെ ചെന്ന ഇന്ദ്രൻ സംസാരത്തിൽ ലയിച്ചു ….
അങ്കിളിന് ഒരു കോൾ വന്നു …..
മഹി അവരെത്തി എന്ന് നമക്ക് പോയാലോ അങ്കിൾ വിളിച്ച് പറഞ്ഞു….
മോളെ വാടി എറങ്ങാം ആൻ്റി വിളിച്ച് പറഞ്ഞു…. മോനെ നമ്മക്ക് ഒരുമിച്ച് പോവാം … അല്ലാ പപ്പ വരാം പറഞ്ഞിരുന്നു ….
അവൻ നേരിട്ട് അങ്ങോട്ട് വരും ….. അപ്പോ നിങ്ങൾക്ക് തിരിച് അവൻ്റെ കാറിൽ തിരിച് വരാല്ലോ അങ്കിൾ പറഞ്ഞു….
ഓക്കെ അങ്കിൾ അങ്ങനെ ആവട്ടെ…
അങ്ങനെ വീട് പൂട്ടി ഞങൾ പോവാൻ ഇറങ്ങി….
എല്ലാവരും കൂടെ വണ്ടിയിൽ കയറി യാത്ര തിരിച്ചു….
അങ്കിൾ ഇതെതാ മോഡൽ…. ഇത് പഴയത് ആണ് 9 കൊല്ലം മുന്നേ വാങ്ങിയത് ആണ്….
എന്ന പിന്നെ പുതിയത് നോക്കികൂടെ അങ്കിളെ….. പുതിയത് എടുക്കണം വരട്ടെ സമയം ഉണ്ടല്ലോ… അങ്കിൾ പറഞ്ഞു…
ഇതൊന്നും വൈകിപ്പിക്കാതെ ഒടനേ ചെയ്യണം …. ഞാൻ പറഞ്ഞു… ടാ നിർത്തെടാ ….. ചേട്ടാ ചേട്ടൻ ഇവൻ്റെ കൂട്ടം കേൾക്കാൻ നിക്കല്ലേ ഇവൻ ഇത് പോലെ പറഞ്ഞാ അങ്ങേരെ കൊണ്ട് പുതിയ വണ്ടി എടുപ്പിച്ചത്….
അങ്ങനെ അല്ല കൃഷ്ണെ അവൻ പറയട്ടെ അവനും ഞങ്ങടെ മോൻ തന്നെ അല്ലേ അങ്ങനെ അങ്ങ് പറഞ്ഞ് കൊട് അങ്കിളെ……
നീ തന്നെ പറ മോനെ നമ്മക്ക് ഏത് കാർ എടുക്കാം .. അത് ഞാൻ എങ്ങനെ ആണ് പറയുന്നത് അങ്കിൾ….. അങ്കിൾ ഒരു ബജറ്റ് പറ നമ്മക്ക് നോക്കാം ….. എടുക്കുമ്പോൾ ഇനി പ്രീമിയം മതി….ഞാൻ പറഞ്ഞു….