“ചേച്ചി ഷട്ട്ഡൌൺ അർഥം കിട്ടി..”
“അടച്ചു പൂട്ടുക”
“അത് തന്നെ,,, പക്ഷേ ചേട്ടൻ ഇപ്പോ പറഞ്ഞ ഷട്ട്ഡൌൺ മൊത്തത്തിൽ അടച്ചു പൂട്ടൽ അല്ല,,,”
“പിന്നെ..”
“അത് ചില വലിയ മെഷീനറി, പ്ലാന്റ് ഒക്കെയില്ലേ? 24 മണിക്കൂറും എല്ലാ ദിവസവും പ്രവർത്തിക്കുന്നത്”
“ആ”
“അങ്ങനത്തെ സാധനങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ചെയ്യാൻ പറ്റാത്ത പണികൾ അത് കുറച്ചു കാലത്തേക്ക് നിർത്തി വച്ചു അത് പുതുക്കുകയോ,,, തേയ്മാനം വന്നത് മാറ്റുകയോ ചെയ്യുന്ന പരിപാടിയാണ്..”
“ആഹാ.. ഇത് എവിടുന്ന് മനസ്സിലാക്കി നീ?”
“ഇന്റർനെറ്റിൽ നിന്നു”
“എങ്ങിനെ?”
“സർച്ച് ചെയ്താൽ മതി ഇന്നലെ പറഞ്ഞു തന്നില്ലേ?”
“ആ നോക്കട്ടെ”
“എടാ എനിക്ക് ഷട്ട്ഡൌൺ കൊടുക്കുമ്പോ സ്റ്റോപ്പ് or സീസ് എന്നാണെല്ലോ കാണിക്കുന്നത്?”
“ആ അത് ഷട്ട്ഡൌൺ എന്ന വാക്കിന്റെ അർഥം.., അത് നമുക്ക് അറിയുന്ന കാര്യം,,, അപ്പോ നമ്മൾ ഷട്ട്ഡൌൺ വർക്ക് എന്നു കൊടുത്തു നോക്കിയാ ഷട്ട്ഡൌൺ വർക്ക് എന്നല്ലേ ചേട്ടൻ പറഞ്ഞത്?”
“ആ ഇപ്പോ കിട്ടി..an occasion when a business or large equipment stops operating for a temporary period”
“അത് തന്നെ”
“ഇനി നമുക്ക് ഇത് എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന് എന്നു അറിയണമെന്ന് വിചാരിക്ക്”
അത് നീ പറഞ്ഞു തന്നില്ലേ?’
“അയ്യോ ഈ ചേച്ചിയേ…….. . അത് നെറ്റില് എങ്ങിനെ നോക്കും?”
“എടാ നീ പൊട്ടത്തി എന്നു പറയാനല്ലേ വിചാരിച്ചത്?”
“ഹഹഹ എനിക്ക് ടൈപ് ചെയ്തു കൈ കഴക്കുന്നു..”
“എനിക്ക് ഇരുന്നിട്ടും..”
“കിടന്നിട്ടും ഉപയോഗിക്കാലോ?”
“ഉം ടൈപ് ചെയ്യാൻ ബുദ്ധ്മുട്ടാണ്”
“അതേ എനിക്കും കൈ വേദനിക്കുന്നു..”
“എന്നാൽ ശരിയടാ.. പിന്നെ കാണാം”
“എന്നാൽ ശരി.. ഗുഡ് നൈറ്റ്.. മധുരമുള്ള കിനാവുകള്”
“എന്താ.. “
“സ്വീറ്റ് ഡ്രീംസ്..”
“ആ.. ഈ ചെക്കൻ ആളെ കൺഫ്യൂഷൻ ആക്കും എപ്പോഴും”
“ഹഹഹഹ എന്നാൽ ശരി.. ബൈ”
ആള് ബൈ പറഞ്ഞു പോയെങ്കിലും പെണ്ണുങ്ങളുടെ ഒരു മനശാസ്ത്രം വച്ചു ഇപ്പോ ഇവൻ എന്തൊക്കെയാ പറഞ്ഞത് എന്നു ചിന്തിച്ചു തല പുണ്ണാക്കുന്നുണ്ടാവും…… അല്ലെങ്കില് തന്നെ മനസ്സിലാക്കിയടത്തോളം കുറച്ചു ആകാംഷ കൂടുതലുള്ള ആളാണ് പ്രിയേച്ചി.