അടുത്തേക്ക് വന്നവർ എന്നോടും ഗായത്രിയോടും മറ്റുള്ള സ്റ്റാഫിനോട് എല്ലാം സംസാരിച്ചു നിൽകുമ്പോൾ ഞാൻ ആമിയെ അകത്തുനിന്ന് വിളിച്ചു..അവള് വെളിയിലേക്ക് വന്നതും
“” ആരാ ഇവരൊക്കെ…? ഇവരെ കാണാൻ ന്തിനാന്നെ ന്നെ വിളിച്ചേ..”” ന്നായിരുന്നു അവളുടെ മറുപടി, കൂടെ വന്ന അമ്മയും അവളുടെ സംസാരം കേട്ട് അവളുടെ കയ്യിൽ ഒന്ന് പൊട്ടിച്ചു, എല്ലാരും ഒന്ന് ചിരിച്ചെങ്കിലും അവളുടെ മുഖം മാത്രം തെളിഞ്ഞിട്ടില്ല
“” മിണ്ടാണ്ടിരി പെണ്ണെ… നിങ്ങളകത്തേക്ക് വായോ.. മാഗി മോളെ വാ.. എടാ വിഷ്ണു കേറി വാടാ.. “”
അമ്മ അകത്തേക്ക് വിളിച്ചതും അവർ അകത്തേക്ക് കയറി,അവരെടുത്തെത്തിയപ്പോൾ അവള് മുഖം വെട്ടിച്ചു, അതിന് വിഷ്ണു മുഖം കൊണ്ട് ജാഡ ന്ന് കാണിച്ചതും, പെണ്ണവന്റെ വയറ്റിൽ ഒറ്റ കുത്ത് ന്നിട്ടകത്തേക്കൊരു പോക്കും.. കുറച്ചു മുൻപോട്ട് നടന്നവൾ തിരിഞ്ഞു നോക്കി
“” വീട്ടി വീട്ടി കേറിക്കോ പക്ഷെങ്കില് ന്റെ കുഞ്ഞിനെ കാണാൻ ഞാൻ സമ്മതിക്കില്ല… “”
“” ന്തോന്നാ ചേച്ചി നീ പറയണേ.. അവര് പിന്നെ ആരെ കാണാനാ ഇപ്പോ വന്നേ “”
അഞ്ചു കൈയും ഷാളിൽ തൂത്തുകൊണ്ട് അങ്ങോട്ടേക്ക് വന്നതും, ഇവളിത് എവിടെപോയിരുന്നെടാ ന്നായിരുന്നു ന്റെ ഡൌട്ട്, പുള്ളികാരത്തിയെ കാണാംടായിട്ട് ഒരുപാട് നേരയെ..
“” ആഹ്ഹ് എനിക്കെങ്ങും അറിയാൻ മേല, അവരെന്തിനാ വന്നെന്ന്.. ഹും.”” അവരെ നോക്കി ഒന്ന് അമർത്തി മൂളി പെണ്ണ് മുകളിലേക്ക് കയറി, അത് കണ്ടതും എല്ലാരുമൊന്ന് ചിരിച്ചു,
“” അല്ല നീയെവിടെയിരുനേടി കാന്താരി ഇത്രേം നേരം.. “”
അവള് പോയ വഴി നോക്കി നിന്ന അഞ്ചുന്റെ ചെവിക്ക് പിടുത്തമിട്ടായിരുന്നു ൻറെ ചോദ്യം
“” ഹാ ഏട്ടാ വിട്.. ഞാൻ.. ഞാനവിടെ അടുക്കളേൽ ഉണ്ടായിരുന്നു ന്ന്.. ഇയ്യോ വീടോ.””
“” ഇതാരാ…? “”
ഗായത്രിയാണ്.., അവർക്ക് ഇവളെ അറിയില്ല പിന്നെ പരിചയപ്പെടുത്തി കൊടുത്തു,. പിന്നീട് ലീവിന്റെ കാര്യം പ്രതേകം ഓർമ്മിപ്പിച്ചാണ് ഗായത്രിയും കൂട്ടരും ഇറങ്ങിയത്, അവരെ യാത്രയാക്കി ഞാനും അഞ്ജുവും അകത്തേക്ക് കയറുമ്പോൾ അടുക്കളയിൽ ഒരു ബഹളം, വന്നുടനെ രണ്ടും അങ്ങോട്ടേക്ക് ചെന്ന് കേറീട്ടുണ്ട്, കുഞ്ഞുമായി ആമിയുടെ അമ്മ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്, അതിന് കൂട്ടായി ന്റെ അമ്മായിയച്ഛനും, ന്റെ തന്തപ്പടി ന്തിയെ ന്തോ…? കൊച്ചിനുള്ള പേരും പറഞു തന്നപ്പോ കണ്ടതാ പിന്നെ കണ്ടില്ല, ഏട്ടൻ പിന്നെ തണ്ണിയടിക്കാൻ പോയിക്കാണും, എനിക്ക് പിന്നെ പ്രതേക വിലക്കുള്ളതാ ഇന്നത്തെ ദിവസം,,