ഹം.. ന്റെ ഭാഗത്തും തെറ്റുണ്ട്, ഒന്നുല്ലേലും ഞാൻ ചിന്തിക്കണമായിരുന്നു അതെന്റെ തള്ളയാണെന്ന്.. ഇത്രേം കൊല്ലമായിട്ട് കാണാത്ത മോനോട് പറഞ്ഞ ഡയലോഗ് നിന്നെയർക്ക് വേണോന്ന്.. ഇതിപ്പോ നാഗകന്യക ചേച്ചിടെ ഡയലോഗ് പോലെയല്ലോ.. ഏതായാലും തുപ്പാനൊന്നും നിന്നല്ലാലോ.. സന്തോഷണ്ട്..
വെട്ടിതിരിഞ്ഞു ഞാൻ ആമിക്ക് നേരെ ചാടി…,
“” നിന്റെ ഫോൺ ന്തിയെടി.. ഇല്ലേൽ അതെവിടന്ന് നോക്ക്, അല്ലേൽ കണ്ടോരൊക്കെ ന്റെ ഫോണിലേക്ക് വിളിക്കും.. അതെനിക് കുറച്ചിലാ.. “”
വല്യ ഗമയിൽ കേട്ടോട്ടെന്ന് വെച്ച് തന്നെയാ അങ്ങനെ പറഞ്ഞത്.. ഹല്ലേ ന്നോടാ കളി.. ദേഷ്യം വന്നാൽ അറഞ്ചം പുറഞ്ചം നാറ്റിച്ചു കളയും ഞാൻ.. ഈ ന്നെ എനിക്ക് തന്നെ ചിലപ്പോ പേടിയാ പ്പോളാ…
ന്നാൽ അവൾക്ക് കാര്യം മനസിലായി അമ്മ ന്താ ഇതിലേക്ക് വിളിച്ചത് ന്നോർത്താവും അവളും ഇരുന്നത്,, അവൾ ഇടക്കെല്ലാം അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും വിളിച്ചു സുഖവിവരം അന്വഷികാറുണ്ട്.. നമ്മളെ പിന്നെ ഇട്ട വിത്തിനു പോലും വേണ്ടാത്തോണ്ട് ഐഡിയ സെച്ചി മാത്രം വിളിച്ചു സുഖവിവരം അന്വഷിക്കും..
“” കിടന്നോച്ചയിടണ്ട ഞാൻ കേട്ടു.. ഹോ.. “”
അവളത് പറഞ്ഞു ഫോൺ വാങ്ങിയതും കൈകൊണ്ട് ആ ലൗഡ് സ്പീക്കർ ഓൺ ആയതും ഒന്നിച്ചായിരുന്നു,
“” അവന്റെ വായിൽ വല്ലതും കേറ്റി വച്ചോടെടി… അവനെ… അവൻ പണ്ടിവിടെ തൂറ്റികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തലങ്ങും വിലങ്ങും ഓടിപ്പം ഞാനെ ഉണ്ടായിരുന്നുള്ളു.. ആ അവനാ ഇപ്പൊ കെടന്ന് ചാടാണേ.. ഒരുപാട് ഒച്ചയിട്ടാ ചന്തിമ്മേൽ ചട്ടുകം വച്ചു തരുന്നു പറഞ്ഞേക്കെടി… “”
പറഞ്ഞു നിർത്തിയതും സി ഐ ഡി മൂസയിൽ പട്ടിടെ കുടെയാ മോന്റെ കളി ന്ന് പറയുമ്പോ ഒടുവിൽ ഉണ്ണികൃഷ്ണൻ അത് തന്നെയാ ഞാൻ ന്റെ മോളോടും പറയണേ ന്ന് പറയുബോൾ ജഗതി ചേട്ടന്റെ ഒരു എക്സ്പ്രഷൻ ഇല്ലേ ആ സെയിം എക്സ്പ്രഷനുമിട്ട് ഞാൻ പുറകിലേക്ക് നോക്കി കൊച്ചിനോട് ചുമ്മതാ ന്ന് കൈകൊണ്ടാനക്കി കണ്ണടച്ച് കാണിച്ചു, ന്നിട്ടും ആമിയും മോളും ആർത്തു ചിരിച്ചു.. പിന്നെയവൾ ചിരിയടക്കി ഫോൺ ചെവിലേക്ക് തിരുകി
“” പരട്ട തള്ള.. ” ന്നും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടേക് എടുത്ത്. എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട് രണ്ടും. കുറച്ച് നേരം കഴിഞ്ഞതും അവളാ ഫോൺ നിക്ക് നേരെ നീട്ടി ഞാൻ ന്താ ന്നുള്ള ഭാവത്തിൽ അവളെ നോക്കുമ്പോൾ അവൾ തുടർന്ന്..