“” അതൊരുമ്മേടെ പവറാടി..””
പറഞ്ഞതും ആമി ന്റെ കയ്യിൽ ഒരു പിച്ച്, ന്നിട്ട് മുഖം ന്റെ തോളിലേക്ക് അമർത്തി.,
“” എവിടെ…? ചുണ്ടിലാ..??”” മാഗി വിടുന്ന ലക്ഷണമില്ല..,കളിയാക്കയാണ് നാറി
“” അല്ല നെറ്റിലാ… അല്ലെട്ടാ…”” ഇനി നിന്നാ പുഴുങ്ങുമെന്ന് അറിയാവുന്നത് കൊണ്ടാകണം അവളതും പറഞ്ഞു ന്നെയും വലിച്ചു റൂമിലേക്ക് നടന്നത്..
“” മ്മ് എവിടെയാന്ന് എനിക്കിപ്പോ മനസിലായിട്ടോടാ.. ഹ്മ്മ് ഹ്മ്മ് നടക്കട്ടെ…””
“” ഈ ചേച്ചി..””
“” ടി പെണ്ണെ ഇതിനെ വേണ്ടേ..? “”
തിരിഞ്ഞു നോക്കുമ്പോൾ കുഞ്ഞിനെയാണ്.. അവളുറക്കം പിടിച്ചിരുന്നു..
“” വേണ്ട വെച്ചോ.. പിന്നെടുത്തോളം.. “”
ന്നും മറുപടി പറയാൻ സമ്മതിച്ചില്ല അതിന് മുന്നേ ഡോർ അടഞ്ഞു..മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവളെയും നോക്കി ഞാനാ കട്ടിലിൽ ഇരുന്നു..
“” നീയെന്താ കൊച്ചിനുവെച്ച വേര മരുന്നെടുത് കഴിച്ചോ..?? “”
“” തമാശിക്കല്ലേ… ആകെ ചമ്മി ഐസ് ആയി നിക്കുമ്പോളാ അങ്ങേരുടെയൊരു ഒണക്ക തമാശ.. “”
“” നിന്നോടരേലും പറഞ്ഞോ ചാടിത്തുള്ളി അവളുടെ വായിലോട്ടു ചെന്ന് കേറിക്കൊടുക്കാൻ.. ന്നിട്ടിപ്പോ ന്റെ തമാശക്കയോ കുഴപ്പം..ഹല്ലേ “”
“” നിങ്ങള് പോ.. ന്നോടൊന്നിനുമിനി വരണ്ട. “”
“” അല്ലേല്ലാരു വരണ്…! പെണ്ണുങ്ങളായാ ഇത്രേം അഹങ്കാരം പാടില്ല.. “”
ഞാൻ ഡോറും തുറന്ന് വെളിയിലേക്ക് ഇറങ്ങി, നേരെ വിഷ്ണുനെയും വിളിച്ചു ആറിന്റെ കരയിലേക്ക് നടക്കുമ്പോൾ അടുത്തുള്ള കുമാരേട്ടന്റെ കടയിൽ നിന്ന് ഈരണ്ടു ഗോൾഡും വാങ്ങി കത്തിച്ചു, ഒരു പുക ആഞ്ഞു അകത്തേക്കെടുത്തപ്പൊ ന്തൊരു സുഖം., ആ കരയിൽ ഇരിക്കുമ്പോൾ സദ്യയാകുന്നതറിയില്ല, ഓരോന്ന് വിളിച്ചുചൊല്ലി കാക്കകൾ കൂടണയുമ്പോൾ, ഞാനാ കൽവെട്ടിൽ തലചായ്ച്ചു.. വൈകിട്ടത്തെ ദീപാരാധന തൊഴാൻ കുളിച്ചു പട്ടുപാവാടയിലും സാരീയിലും നനഞ്ഞ മുടിയിൽ തുളസിക്കതിര് ചൂടി അമ്പലത്തിലേക്ക് വരണ പെൺകുട്ടികൾ, ചെളിയിലെ കളികഴിഞ്ഞു അമ്പലകുളത്തിൽ കുളിക്കാൻ വരുന്ന കുട്ടികൾ, നാട്ടുവിശേഷം പറയാൻ ഒത്തുകൂടുന്ന അമ്മാവന്മ്മാർ അങ്ങനെയാ നാട്ടുവഴിയിലെ വിശേഷങ്ങൾ നീണ്ടുപോകുന്നു..
“” ഒന്നുടെ പോകാച്ചാലോ… “”
ന്ന അവന്റെ തീരുമാനത്തെ തള്ളികളയാൻ തോന്നില്ല ഓരോന്നുടെ വലിച്ചു കേറ്റി. മനസിലെ ഭാരം ന്നപോലെ പുകഞ്ഞാൻ പുറത്തേക്ക് കളഞ്ഞുകൊണ്ടിരുന്നു., കുറച്ചു നേരം കൂടെ അവിടിരുന്നു,, അപ്പോളേക്കും വീട്ടിൽന്ന് വിളിയെത്തി, ഞാനവിടെ പോയിന്ന് അറിയാതെയുള്ള പരാക്രമമാണ് പെണ്ണ്, കടയിൽ നിന്ന് ഓരോ സെന്റർ ഫ്രഷും വാങ്ങി ചവച്ചു, കൈയിൽ കമ്യൂണിസ്റ് പച്ച തൂത്തു മണം കളഞ്ഞു ഞങ്ങൾ വീട്ടിലെക്ക് നടന്നു.. പോകുന്ന വഴിയിൽ തമിഴ് അണ്ണന്മാർ നടത്തുന്ന ചായക്കടയിൽ കയറി ചായയും കുടിച്ചു, എല്ലാർക്കുമുള്ള കടിയും ന്റെ പെണ്ണിന്നുള്ള ത് പ്രത്യേകവും പൊതിഞ്ഞു വാങ്ങി വീട് പിടിക്കുമ്പോൾ നേരിയ ഇരുട്ട് വീണിരുന്നു.