“” അമ്മ പറഞ്ഞു തരാൻ… “”
“” ആർക്ക്….നീക്കെട്ട് തരാനാ തള്ള പറഞ്ഞോ…??
അവിടെ ഉണ്ടായിരുന്നപ്പോളോ ന്റെ തല കണ്ടാൽ അവർക്കൊന്നു പൊട്ടിക്കണമായിരുന്നു.. ഇപ്പോളും വിടില്ലെന്ന് വെച്ചാ.. ഇങ്ങ് കൊണ്ടാ.. “”
ഫോൺ വാങ്ങി ഞാൻ ചെവിയിൽ തിരുകി ഒട്ടും താല്പര്യം മില്ലാത്ത മട്ടിൽ ഒരു ഹെലോ പറഞ്ഞു.
“” എടാ എങ്ങനെയാ എന്തിനാ ന്നൊന്നും ചോദിക്കണ്ട.., നാളെ നിങ്ങളെല്ലാം ഇവിടെ ഉണ്ടാവണം.. “”
“” പിന്നെ അത് നിങ്ങ… ഹെലോ.. ഹെലോ.. “”
മറുതലക്കൽ അനക്കമില്ല.., ഫോൺ വച്ചതാണ്. പിന്നെ ഇവര് പറയുമ്പോ പോകാനും വരാനും ഞാൻ ആരാ ഇവരുടെ അടിമായോ.. പിന്നെ ന്റെ പട്ടി പോകും..
അല്ലേൽ പോയേകാം..ഇപ്പൊ വെറുതെ കിടന്ന് ഷോ ഇറക്കിയാൽ ഇപ്പൊ കിട്ടിയപോലെ ഒരവസരം കിട്ടിയിന്ന് വരില്ല. അതല്ല…എന്താണാവോ ഇപ്പോ പെട്ടെന്നു ഇങ്ങനെ തോന്നാൻ.. സ്വത്തു വല്ലതും വീതിക്കാൻ ആയിരിക്കുമോ..! ഏയ്യ് ന്റെ തന്തപ്പടിക്ക് അത്രക്ക് വയ്യഴിക കാണുല്ലാ.. ചെലപ്പോ ഒന്നും തന്നിലെന്നും വരും..
“” അതെ കൂടുതല് തല പുണ്ണാക്കേണ്ട.. സ്വത്തൊന്നും വീതിക്കാൻ പ്ലാൻ ഒന്നും ഇപ്പൊ അവിടെയില്ല. “”
ഇവളിതെങ്ങനെ അറിഞ്ഞെന്നു ഓർത്തു ഞാൻ ഒരു അന്യഗ്രഹ ജീവിയെ പോലെ അവളെ തറഞ്ഞു നോക്കി,
“” നോക്കുവൊന്നും വേണ്ട പത്തു പതിനാറു വർഷമായില്ലേ കൂടെ കൂടിട്ടു അപ്പൊ ന്തവിടെ നിനച്ചാലും നിക്കറിയാൻ പറ്റും.. “”
അവളൊരു പുച്ഛഭാവത്തിൽ പറഞ്ഞു നിർത്തി, പിന്നെ ഇവളാര് കാണിപ്പയ്യൂരോ.. ഉള്ളിലുള്ളത് ചികഞ്ഞെടുക്കാൻ ‘ഒന്ന് പോടി’… അതിനെ തീർത്തു പുച്ഛിച്ചു ഞാൻ മുഖം വെട്ടിച്ചു,
“” അമ്മേ…നമ്മളെന്താ ഇത്ര നാളും.. നാട്ടിലേക്കൊന്നും പോകാതെയിരുന്നത്.. “”
“” അതുപിന്നെ മോളെ… “”
ഞാൻ ഉടനെ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിച്ചു,.., നമ്മടെ ഭാഗം നമ്മള് ന്യായികരിക്കണമല്ലോ.. ഏത്..! ഉടനെ.
“” നിന്റെ അപ്പേടെ കയ്യിലിരിപ്പ് അങ്ങനെയായി പോയൊണ്ടാ മോളെ… “”
പുല്ല് തളർത്തി.., നിനക്ക് ഇപ്പൊ സുഖം അയോടി ന്ന് മനസ്സിൽ പറഞ്ഞവളെ നോക്കുമ്പോൾ അമ്മയും മോളും ന്റെ മുഖംഭാവം കണ്ടു ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു..