പിറ്റേന്ന് അവരെല്ലാം നാട്ടിലേക്ക് തിരിച്ചു. അതിനു ശേഷമുള്ള രണ്ടാഴ്ച എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു. എന്നാൽ നാട്ടിൽ വേണ്ടത് പോലെ കാര്യങ്ങൾ നടക്കാത്തത് കൊണ്ട് രണ്ട് മാസത്തിനു ശേഷം അഫ്സൽക വീണ്ടും അബുദാബിയിലേക്ക് തന്നെ തിരിച്ചു വന്നു.
ഇക്കയെ പിക് ചെയ്യാൻ എയർപോർട്ടിൽ പോയത് ഞാൻ ആയിരുന്നു. ആ ദിവസമാണ് എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദിവസം.
രാത്രി 9 മണി ആയിക്കാണും ഇക്ക എയർപോർട്ടിൽ നിന്ന് പുറത്തേക് വന്നപ്പോൾ. കാതിൽ എയർപോടും വെച്ച് ആരോടോ സംസാരിച്ചു കൊണ്ടാണ് അഫ്സൽക്ക വന്നത്. നേരെ വന്നു, എന്റെ വയറിൽ ഒരു ഇടി ഇടിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
” ഇങ്ങൾ പോയാൽ ബിസിനസ് സെറ്റ് ആക്കും എന്നൊക്കെ പറഞ്ഞതാണല്ലോ ഇതിപ്പോ രണ്ട് മാസം കഴിഞ്ഞപ്പോ വീണ്ടും.” ഇതും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു
” ഒന്നും പറയണ്ട ഹാഫി, സ്വത്ത് ഭാഗം വെച്ചതും പെങ്ങമാർക്ക് രണ്ടിനും ക്യാഷ് ആയിട്ട് മതി പോലും വാപ്പ ഉണ്ടാക്കിയത് കൈവിട്ട് പോകേണ്ടാല്ലോ എന്ന് കരുതി അതങ്ങ് സെറ്റൽഡ് ആക്കിയപ്പോൾ രണ്ട് വർഷം കൂടി പണിയെടുക്കേണ്ടി വരും എന്ന് മനസ്സിലായി. അപ്പൊ ഇങ് പൊന്നു.. ”
വളരെ ലാഖാവത്തോടെ അതും പറഞ്ഞു പോക്കറ്റിൽ കിടക്കുന്ന ഫോൺ എടുത്തു ഇക്ക നേരെ കാറിലേക്ക് കയറി. കയറിയ ഉടനെ തന്നെ ഓഡിയോ കാൾ ആയിരുന്നത് വിഡിയോ കാൾ ആക്കി സ്വിച്ച് ചെയ്തു.
30 സെക്കന്റ് എടുത്തു മറുപ്പുറത്തെ ആൾ വീഡിയോ കാൾ അക്‌സെപ്റ്റ് ചെയ്യാൻ. പൂർണമായും വീഡിയോ കാളിലേക്ക് മാറിയതും അപ്പുറത്ത് നാദിറ ഇത്ത…
പക്ഷെ അവരുടെ ആ വീഡിയോ കണ്ട എന്റെ സകല കിളിയും പാറിപ്പോയി എന്നതാണ് സത്യം.
നാട്ടിൽ ഉള്ളപ്പോൾ ഞാനും ഫാദിയും കൂടെ ഇക്കയുടെ വീട്ടിൽ പോയിട്ടുണ്ട്. വളരെ വലിയ ഇരുനിലയുള്ള ടെറസ് വീടാണത്. എന്നാൽ ഇപ്പോൾ ഇത്ത ഉള്ളത് ഒരു ഓടിട്ട വീട്ടിലാണ്.