**** **** *****
തലക്ക് തെല്ലൊരു വെളിവ് കിട്ടിയപ്പോഴാണ് മൊബൈൽ എടുത്തു നോക്കിയത്. കെട്ടിയോളെ ഇന്നലെ ഉച്ചക്ക് വിളിച്ചതാണ്. വൈകുന്നേരം അവള് അവളുടെ വീട്ടിലേക്കു പോകും എന്നാണ് പറഞ്ഞത്. അതൊരു കണക്കിന് എനിക് ആശ്വാസം ആയിരുന്നു. ഇല്ലങ്കിൽ, രാത്രി അവള് വിളിച്ചു ആകെക്കൂടെ അലമ്പാവും.
വേറെ ഒന്നും അല്ല. കള്ള് കുടിക്കുന്നതൊ വലിക്കുന്നതോ ഒന്നും അവൾക് ഇഷ്ടമല്ല. ഇഷ്ടമല്ല എന്നത് മാത്രമല്ല, ഒരു തരം വെറുപ്പാണ്. കൊറേ തവണ ഞാൻ അവളെ മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി മേലാൽ കുടിക്കരുത് എന്ന് അവൾ കട്ടായം പറഞ്ഞതും, അവളെറിയാതെ ചെയ്യാൻ ഞാൻ നിർബന്ധിതനായി എന്നതാണ് സത്യം.
ഫോൺ എടുത്തതും എല്ലാവരെയും പോലെ ആദ്യം വാട്സ്ആപ് തുറന്നു. കെട്ടിയോളെ ഒരു മൂന്ന് മെസ്സേജ് ഉണ്ട്. തുറന്നു നോക്കിയില്ല…
രണ്ട് കാരണം കൊണ്ടാണ്. ഒന്ന് ബാക്കി എല്ലാ മെസ്സേജുകളും നോക്കി അവസാനം അവളുടെ മെസ്സേജിലേക്ക് എത്തുന്നത് വരെ ലഭിക്കുന്ന ഒരു ഫീൽ ഉണ്ട് അതിനു വേണ്ടി. മറ്റൊന്ന്, ഫാദി അവളുടെ വീട്ടിലേക്ക് വന്നിട്ടുണ്ടാകും, അത് കൊണ്ട് തന്നെ എണീക്കാൻ ലേറ്റ് ആകും. ഞാൻ മെസ്സേജ് തുറന്നാൽ തുറന്ന സമയം വാട്സ്ആപ്പിൽ കാണും. അത് കണ്ടാൽ ചില പ്രശനങ്ങൾ ഉണ്ട്. അതെന്താണെന്ന് നമുക്ക് വഴിയേ അറിയാം.
കല്യാണം കഴിഞ്ഞിട്ട് 7 വർഷം കഴിഞ്ഞു ഒരു കൊച്ചായി, കൊച്ച് സ്കൂളിൽ പോയിത്തുടങ്ങി. ഇപ്പോഴും അവളുടെ വീട്ടിലെ ചെറിയ കുട്ടി അവൾ തന്നെ. അവൾ അവളുടെ വീട്ടിൽ പോയാൽ നേരം വൈകിയേ എണീക്കു. ഒരു കഥയുമില്ല. ആകെയുള്ള മോളെ വരെ അവളുടെ ഉമ്മയാണ് നോക്കുക. മോൾക്കും അതാണ് ഇഷ്ടം. അതങ്ങനെ ആണല്ലോ. കുട്ടികൾക്ക് എപ്പോഴും പ്രിയം അവരുടെ മുത്തശ്ശിമാരോടാകും, എല്ലാ വാശികളും, കുറുമ്പും ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കുന്നത് അവരാണല്ലോ.
വീട്ടിൽ വന്നാൽ അവൾ എണീക്കില്ല എന്ന് പറഞ്ഞില്ലേ, എത്രത്തോളം എന്ന് വെച്ചാൽ മിനിമം 12 ആകാതെ എണീകത്തെ ഇല്ല എന്നതാണ്. അതറിയാവുന്നത് കൊണ്ട് തന്നെ ഞാൻ വിളിക്കാൻ ഒന്നും പോയില്ല. വീണ്ടും നോട്ടിഫിക്കേഷൻ ബാർ ഒന്ന് താഴേക്ക് വലിച്ചു. അവിടെ ആണ് എന്റെ കണ്ണൊന്നു ഉടക്കിയത്.