വധു is a ദേവത 14 [Doli]

Posted by

പരീക്ഷ ഒക്കെ കഴിഞ്ഞു…..

ഞാൻ വീണ്ടും എൻ്റെ മാത്രം ലോകത്തേക്ക് ചുരുങ്ങി അതിൽ വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമേ പ്രവേശനം ഉള്ളു എന്ന് ഞാൻ ഉറപ്പിച്ചു…..

എൻ്റെ ഈ അവഗണന അമൃതയെ വല്ലാതെ വേദനിപ്പിച്ചു…..അവൾക്ക് പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുന്ന ഒരു അവസ്ഥ പോലെ തോന്നി…..

ലീവ് ആയത് കൊണ്ട് വലുതായി പണി ഒന്നും ഇല്ലാതെ ആയി……

റാക്ക് തുറന്നപ്പോ ആണ് എൻ്റെ ഡയറി അവിടെ ഇരിക്കുന്നത് കണ്ടത് അവനെ ഒരുപാട് നാളായി കൈകൊണ്ട് തോട്ടിട്ടും വല്ലതും എഴുതിയിട്ടും ……

എവിടെ ആണ് അവസാനം ഉള്ളത് ഒരുപാട് സംഭവം ഇനിയും എഴുതാൻ ഉണ്ടല്ലോ……

പിന്നെ ചുരുങ്ങിയ ദിവസത്തിൽ എൻ്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ എല്ലാം അവനുമായി പങ്കുവച്ചു….അവനെ എടുത്ത് സ്ഥലത്ത് തന്നെ വച്ചു…….

ഇതിനിടയിൽ അമൃത അവളുടെ വീട്ടിലേക്ക് പോയി വന്നു ….

എന്ത് കൊണ്ടോ അവളെ ആ ദിവനങ്ങളിൽ ഒന്നും എനിക്ക് മിസ്സ് ചെയ്തേ ഇല്ല….

ജീവിതത്തിൽ ചിലത് സമയം ആവുമ്പോ താനേ പഠിക്കും……

പിന്നെ ദിവസങ്ങൾ കൊഴിഞ്ഞ് പോയി……

ഇന്നാണ് റിസൾട്ട് വരുന്നത് ….

ഞാൻ ദീപുവിൻ്റെ കൂടെ ആയിരുന്നു…..

ടാ അളിയാ ജയിക്കുമോ അവൻ പേടിയോടെ ചോദിച്ചു….

പെടിപ്പികാതെ മൈരെ

വന്നു വന്നു…..

എടാ അദ്യം നിൻ്റെ നോക്കാം അല്ലേ അല്ലെങ്കിൽ എൻ്റെ നോക്കാം അല്ലെങ്കിൽ നിൻ്റെ തന്നെ നോക്കാം….

ടാ കോപ്പേ മാറ് അങ്ങോട്ട് ….

ഞാൻ അങ്ങോട്ട് ഇരുന്നു

ഈശ്വരാ….. എൻ്റെ നമ്പർ അടിച്ച് കൊടുത്തു….. വിചാരിച്ച മാർക്ക് അല്ല അടിപൊളി മാർക്ക് ഉണ്ട് ഒന്ന് മാത്രം കഷ്ടി ജയിച്ചു….

ടാ അളിയാ നീ രക്ഷപെട്ടു….. പൊളി ഇനി എൻ്റെ നോക്ക് ദീപു എന്നോട് പറഞ്ഞു…..

ടാ പേടിക്കണ്ട ജയിക്കും ….

നീ അടിക്ക്…..

അവൻ്റെ നമ്പർ അടിച്ച് കൊടുത്തു…..

അളിയാ ജയിച്ചട നീയും…..

നമ്മൾ ജയിച്ച് അളിയാ അവൻ എന്നെ പൊക്കി കറക്കി…. (എത്ര പേർക്ക് അറിയും എന്നറിയില്ല നമ്മളും കൂടെ കൂട്ടുകാരനും ജയിക്കുമ്പോ നമ്മൾക്ക് ലോകം കീഴടക്കിയ സന്തോഷം കിട്ടും)….

Leave a Reply

Your email address will not be published. Required fields are marked *