ഞാൻ ക്ലാസ്സിൽ പോയിട്ട് വരുവാ ….
ആണോ വേഗം ഒന്ന് വാടാ
കുറച്ച് നേരത്തിനു ശേഷം
ഡീ എന്തിനാ വരാൻ പറഞ്ഞത് ഉമ്മറത്ത് തന്നെ അമറിനെ നോക്കി ഇരുന്ന അമൃതയോട് അവൻ ചോദിച്ചു….
എടാ അതൊക്കെ പറയാം നീ അദ്യം ദീപുവിൻ്റെ നമ്പറിൽ വിളിച്ച് അവൻ എവിടെ എന്ന് ചോദിക്ക്….. എന്നിട്ട് എങ്ങോട്ടെങ്കിലും വരാൻ പറ
നീ കാര്യം പറ
എടാ പറയാം നീ ചോദിക്ക്
ശെരി
ഹലോ ദീപു അളിയാ എവിടെ ഇരിക്കണെ
ഞാൻ വീട്ടിൽ ഉണ്ട് എന്ത്ര ഒന്നുമില്ല നീ ഒന്ന് ടർഫിലേക്ക് വാ…..
ശെരി ദാ വന്നു…..
അവൻ വരാം പറഞ്ഞു
വണ്ടി വിട്…..
ദീപു അങ്ങോട്ട് വരുമ്പോ
അമറും കൂടെ അമൃതയും നിക്കുന്നത്ത് കണ്ടു…..
ടാ എന്താടാ വരാൻ പറഞ്ഞത്…..അവൻ അമറിൻ്റെ മുഖത്ത് നോക്കി ചോദിച്ചു……
ടാ ദീപു നീ അന്ന് ഇന്ദ്രൻ്റെ കൂടെ അമൽ പറഞ്ഞ് ഒരുത്തനെ കാണാൻ പോയില്ലേ അവൻ എന്താ നിങ്ങളോട് പറഞ്ഞത്…..
ഏത് അമൽ എനിക്കൊനും അറിയില്ല പിന്നെ നീ എന്നോട് എന്തിനാ ഇതൊക്കെ ചോദിക്കുന്നത്…. നിനക്ക് അവനെ ദ്രോഹിച്ചു മതിയായില്ലേ…..
എടാ പ്ളീസ് ഒന്ന് പറയട ഞാൻ നിൻ്റെ കാല് പിടിക്കാം കെഞ്ചി പറഞ്ഞു…..
ടാ ദീപു കളിക്കാതെ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞോ …. അമർ ശബ്ദം ഉയർത്തി പറഞ്ഞു…
ഇവൾ തന്നെ കാരണം അവൻ എന്ന് നടന്നത് മുഴുവൻ അവരോട് പറഞ്ഞു……
എടാ അളിയാ നീ ഇന്ദ്രൻ കരഞ്ഞ് കണ്ടിട്ടുണ്ടോ ദീപു ചോദിച്ചു…..
ഇല്ലാ
എന്ന ഞാൻ കണ്ടിട്ടുണ്ട് അതും എല്ലാം നഷ്ടപെട്ട ഒരു ഭ്രാന്തനെ പോലെ ഉള്ള കരച്ചിൽ…..
ഇത് അവർക്ക് രണ്ടു പേർക്കും വിഷമം ഉണ്ടാക്കി…..
ഇനി നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം കൂടെ പറയാം അവൻ്റെ കൂടെ ജീവിച്ച് ഇവളുടെ ജീവിതം നശിക്കണ്ട എന്ന് വച്ചാണ് അവൻ ഇപ്പൊ.ഫ്രാൻസിലേക്ക് പോവുന്നത്…..
ഫ്രാൻസ് അല്ല ജർമനി അമർ പറഞ്ഞു…
അത് നിങ്ങൾക്ക് അവൻ ശെരിക്കും പോവുന്നത് ഫ്രാൻസിലേക്ക് ആണ് അച്ചുവിൻ്റെ കൂടെ …..