നിന്നോട് പഠിക്കേണ്ട എന്നൊന്നും ആരും പറഞ്ഞില്ല പക്ഷെ ഈ ഇന്ത്യ മഹാരാജ്യത്ത് ഇല്ലാത്ത എന്താണ് അവിടെ വരെ പോവാൻ ….. പപ്പ തർക്കിച്ചു….
ഉണ്ട് 8വിട് പഠിച്ച കോട്ട കണക്കിന് സപ്ലി കിട്ടും … അത്ര തന്നെ…..അവിടെ ആവവുമ്പോ നമ്മളെ ശ്രദ്ധിക്കാൻ അവർക്ക് പറ്റും പിന്നെ ഞാൻ പഠിക്കാൻ പോവുന്ന കോഴ്സിന് ബെസ്റ്റ് ജർമനി തന്നെ ആണ്…. അറിയോ….
എന്തിനും ന്യായങ്ങൾ ഉണ്ടാവും അല്ലോ റെഡിക്ക് പപ്പ ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞു….
അമ്മ അമ്മ എന്താ ഒന്നും പറയാത്തത് …..
ഞാൻ എന്ത് പറയാൻ ആണ് നീ എല്ലാം തീരുമാനിച്ച് കഴിഞ്ഞില്ലേ….
അപ്പോ താൻ എന്താ പറയുന്നത് അവൻ പൊക്കോട്ടേ എന്നാണോ പപ്പ അമ്മയോട് ചോദിച്ചു…
ഇനി അവനെ അവൻ്റെ ഇഷ്ടത്തിന് വിട്ടില്ല എന്ന് വേണ്ട പോട്ടേ ജർമനിക്കോ ഫ്രാൻസിലേക്കോ അവൻ്റെ ഇഷ്ടം പോലെ നടക്കട്ടെ അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി….
ഹാ ഇനി എന്താ പപ്പക്ക് സമധാനം ആയില്ലേ……
നീ എന്താ വച്ച ചെയ്യ് ഞാൻ പോണു നീ വാടാ പപ്പ അങ്കിളിനെ വിൽ8ച വെളിയിലേക്ക് പോയി…..
ഒരുകണക്കിന് നോക്കിയ അവൻ പോട്ടെ പോയി ചോറും വെള്ളവും ഇല്ലാതെ തെണ്ടി നടക്കുമ്പോ വീടിൻ്റെ വെല മനസ്സിലാവും അമ്മ അടുക്കളയിൽ നിന്ന് ഒരു പോസിറ്റിവ് എനർജിയോടെ വന്നു…..
താൻ എന്തൊക്കെ ആഡോ പറയുന്നെ എനിക്ക് മനസ്സിലാവുന്നില്ല പപ്പ അമ്മയുടെ മാറ്റം കണ്ട് പറഞ്ഞു….
നിങൾ ഇനി ഒന്നും പറയണ്ട തടസം പറയാനും നിക്കണ്ട …… ടാ നിൻ്റെ ഭാര്യയുടെ അച്ഛനും അമ്മയും ആണ് അവർ അവരോട് കൂടെ ഒന്ന് ചോദിച്ചേക്ക് പിന്നെ ഭാര്യ അത് പിന്നെ അമ്മ കൈ കൊണ്ട് കാണിച്ചു……
അയ്യോ ഞങൾ എന്ത് പറയാനാ കൃഷ്ണെ അങ്കിൾ ഉടനെ പറഞ്ഞു……അതൊക്കെ നിങൾ അവൻ്റെ അച്ഛനും അമ്മയും പിന്നെ മോളും കൂടെ തീരുമാനിച്ച മതി…..
അല്ലാ അങ്കിൾ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോ….ഞാൻ പറഞ്ഞു…..
അല്ലാ മോനെ ഇപ്പൊ ഞങൾ വല്ലതും പറഞ്ഞ അത് മോൻ കേക്കണം എന്നില്ലല്ലോ അപ്പോ പിന്നെ ഞങൾ വാശി പിടിക്കാൻ പറ്റില്ലല്ലോ അപ്പോ പിന്നെ ഞങ്ങളുടെ ഇഷ്ടം ഒന്നും താൻ കാര്യം ആക്കണ്ട മോൻ്റെ ഇഷ്ടം പോലെ നടക്കട്ടെ…… ടാ രാമ വാ നമ്മക്ക് വേലിയിലോട്ടു ഇരിക്കാം …… അങ്കിൾ വെളിയിലേക്ക് പോയി……