എനിക്ക് ചെറിയ വിഷമം ഉണ്ടായി എല്ലാവർക്കും അങ്കിളിൻ്റെ ആ വർത്തമാനം എന്നെ കൊള്ളിച്ചു എന്ന് മനസ്സിലായി….
കുറച്ച് സമയം ഒന്നും സംസാരിക്കാതെ ഇരുന്ന പപ്പയും അങ്കിളും……
നിശബ്ദത മുറിച്ച് അങ്കിൾ
ശേ ടാ ഞാൻ പറഞ്ഞത് മോനെ വിഷമിപ്പിചോ എന്ന് ഒരു സംശയം……
സംശയം ഒന്നും വേണ്ട നല്ല പോലെ കൊണ്ടിട്ടുണ്ട് അല്ലാ അവന് അത് വേണം കുറച്ച് കൂടുതലാണ്….
ഞാൻ പോയി മാപ്പ് പറയട്ടെ അങ്കിൾ ചോദിച്ചു…..
നിനക്ക് വല്ല ഭ്രാന്തും ഉണ്ടോ മാപ്പ് പറയാൻ അതും അവനോട്…..
ഇതേ സമയം ഉള്ളിൽ അമ്മയും ആൻ്റിയും
എന്തടി ഇവൻ ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്…. ആൻ്റി അമ്മയോട് ചോദിച്ചു…..
എടി പിള്ളേർ അല്ലേ അവർക്കും ആഗ്രഹങ്ങൾ കാണില്ലേ…. അതല്ല ഇനി ഇതുങ്ങൾ അവിടെ പോയി ജർമനി രണ്ടാക്കുവോ എന്ന എൻ്റെ പേടി…. അമ്മ പറഞ്ഞു……
ഇതേ സമയം ഇന്ദ്രൻ ഇത്തിരി സന്തോഷവും ഒരുപാട് സങ്കടവും മനസ്സിൽ വച്ച് ഫോണും കൈയ്യിൽ വച്ച് കറക്കി ബെഡിൽ കെടന്ന് ഇങ്ങനെ ഓരോന്നും ആലോചിച്ചു…..
താഴെ ഹാളിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന അമൃത ..
കുറച്ച് നാളുകൾ കഴിഞ്ഞ തൻ്റെ പ്രിയ കൂട്ടുകാരൻ ആയാ സഹോദരൻ തന്നെ വിട്ട് പോവും എന്ന വിഷമം ഇപ്പോഴേ ബാധിച്ച അമർ …
ഒരുമണിക്കൂർ കഴിഞ്ഞ് അമ്മ ഇന്ദ്രനെ കഴിക്കാൻ വിളിച്ചു……
ഞാൻ താഴേക്ക് പോവുമ്പോ എല്ലാരും കഴിക്കാൻ ഇരുന്നു…..
ആ തുടങ്ങിയോ ….. ….
ഇത്ര നേരം വിളിക്കണം നിന്നെ പപ്പ പറഞ്ഞു…
ഞാനേ പോവണ്ട കാര്യങ്ങളെ കുറിച്ച് നോക്കുവായിരുന്നു…..
അപ്പോ പോവാൻ തന്നെ തീരുമാനിചോ അമർ കടുപ്പിച്ച് ചോദിച്ചു …
പിന്നെ എല്ലാം സെറ്റ്…..
അപ്പോ പാസ്സ്പോർട്ട് ഒക്കെ എടുത്തോ…..
അതൊക്കെ എപ്പോഴേ തീർന്നു……
ഞാൻ അറിഞ്ഞില്ലല്ലോ അവൻ സംശയം പോലെ പറഞ്ഞു…..
നീ അറിഞ്ഞു കാണില്ല പക്ഷേ പപ്പ അറിഞ്ഞില്ലേ …..
ഞാനോ ഞാൻ ഒന്നും അറിഞ്ഞില്ല പപ്പ നിസാരമായി പറഞ്ഞു….
ഹാ പപ്പ എന്ന് ലഞ്ചിന് വന്നില്ലേ അപ്പോ ഒരു പോലീസുകാരൻ വന്നില്ലേ….