അതെ പോലീസ് വന്നു അത് തീയേറ്ററിൽ നടന്നത് ചോദിക്കാൻ വന്നതല്ലേ ….
അല്ലാ അത് ഞാൻ തള്ളിയതാണ് അത് പാസ്സ്പോർട്ട് വെരിഫിക്കേഷൻ നടത്താന് വന്നതാണ് …..
എനിക്ക് അപ്പോഴേ തോന്നി എന്തോ കള്ളത്തരം പോലെ ……
എടാ നീ അപ്പോ എല്ലാം ആരോടും പറയാതെ രഹസ്യം ആയി ചെയ്തു അല്ലേ … നീ ആള് കൊള്ളാലോ ആൻ്റി എന്നെ ഒന്ന് അടിമുടി നോക്കി പറഞ്ഞു….
അത് പിന്നെ ഇവിടെ തന്നെ ഒരുപാട് പാരകൾ ഉണ്ട് ആൻ്റി അത് കൊണ്ടാ രഹസ്യം ആക്കിയത്… ഞാൻ അമറിനെയും പപ്പയെയും മാറി മാറി നോക്കി പറഞ്ഞു….
അപ്പോ ഇവൾക്ക് പാസ്സ്പോർട്ട് വേണ്ടെ നിനക്ക് പാസ്സ്പോർട്ട് ഉണ്ടോ ഡീ അമർ അവളോട് ചോദിച്ചു…..
അവൾക്ക് എന്തിനാ പാസ്സ്പോർട്ട് ഞാൻ ചോദിച്ചു …..
അപ്പോ നീ പോവുന്നില്ലേ അവൻ അമ്മുവിനോടു ചോദിച്ചു ….
ശെടാ നീ എന്ത് പൊട്ടൻ ആണ് പൊട്ടാ ഞാൻ പഠിക്കാൻ പോവുന്നതിനു അവൾക്ക് എന്തിനാ പൊട്ടാ പാസ്സ്പോർട്ട് …..
അപ്പോ നീ മാത്രമേ പോവുന്നുള്ളോ അമ്മ എന്നോട് ചോദിച്ചു…
പിന്നെ എല്ലാരും കൂടെ പോവാൻ ഇത് പിക്നിക് ഒന്നും അല്ലല്ലോ….. ഞാൻ പറഞ്ഞു….
അപ്പോ മോൾ എന്ത് ചെയ്യും അമ്മ പറഞ്ഞു….
എനിക്കറിയില്ല….
പിന്നെ ആരാ അറിയണ്ടത് …
എന്താ അമ്മ ഞാൻ തന്നെ അവിടെ പോയിട്ട് വേണം കെടപ്പാടം കണ്ടുപിടിക്കാൻ പിന്നെ ആണ്….
അത്ര നിർബന്ധം ആണെങ്കിൽ ഞാൻ അവിടെ പോയിട്ട് ഒന്ന് സെറ്റിൽ ആയിട്ട് നോക്കാം എന്താ പോരേ……
ഒറപ്പണോ…..
പിന്നെ …. ഒറപ്പായിട്ടും
എന്ന പിന്നെ അങ്ങനെ ആവട്ടെ ….
ഞാനേ വന്ന കാര്യം മറന്ന് ഞാൻ ടിക്കറ്റ് ഒക്കെ നോക്കി കുറച്ച് മുന്നേ പോയി അവിടെ എല്ലാം സെറ്റ് ആകി വക്കണം അപ്പോ ഒടനെ തന്നെ പോണം അപ്പോ അതിന് കുറച്ച് പൈസ കിട്ടിയിരുന്നെങ്കിൽ ഞാൻ പപ്പയെ നോക്കി പറഞ്ഞു…..
ഈ സമയം വരട്ടേ എന്ന് പറഞ്ഞാണ് ഞാൻ കാത്തിരുന്നത് എന്ന പോലെ ആണ് പപ്പൂടെ ..ഭാവം