അങ്ങനെ അങ്കിളും ആൻ്റയും വീട്ടിലേക്ക് പോയി…..
രാത്രി പാതി തളർന്ന പോലെ ആണ് അമൃതയുടെ വരവ്
ഞാൻ ബെഡിൽ ഇരിക്കുമ്പോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു…..
നീയായിരുന്നോ ഞാൻ അമർ ആന്നേണ് വിചാരിച്ചു….
ഇങ്ങു വാ ഇവിടെ ഇരി ഞാൻ അവളെ കൈയ്യിൽ പിടിച്ച് വലിച്ച് ബെഡിൽ ഇരുത്തി…..
ഇതാണോ നീ ഇന്നലെ പറഞ്ഞ സർപ്രൈസ് അമൃത എന്നോട് ചോദിച്ചു…..
സർപ്രൈസ് അതൊന്നും അല്ല ….അത് ഞാൻ പറയാം അതിന് മുന്നേ നീ ഇത് പറ
എങ്ങനെ ഉണ്ട് ഇപ്പൊ കുറച്ച് സമാധാനം ആയില്ലേ …
എൻ്റ്
അല്ലാ ഞാൻ പോവാ അല്ലേ നിൻ്റെ പാതി ശല്യം തീർന്ന് കിട്ടിയില്ലേ ഹാപ്പി…..
പിന്നെ നീ അവര് പറഞ്ഞതൊന്നും കേട്ട് പേടിക്കണ്ട കേട്ടോ ഞാൻ ഇവിടുന്ന് പോയി നിന്നെ കൊണ്ട് പോവാൻ ഒന്നും പോണില്ല …. അതൊക്കെ ഞാൻ നോക്കിക്കോളാം പേടിക്കണ്ട കേട്ടോ…..
ഇനി നിനക്കുള്ള സർപ്രൈസ് അത് ഞാൻ തരാം ….
ഞാൻ ബെഡിൽ നിന്ന് എണീറ്റ് ബാഗ് എടുത്ത് തിരികെ വന്നിരുന്നു…..
ബാഗ് തുറന്ന് ഒരു ഡയറി മിൽക്ക് എടുത്ത് അവൾക്ക് കൊടുത്തു….
ഇന്നാ ഇത് നിനക്കാ…. അത് അവൾക്ക് കൊടുത്ത് ഞാൻ അവളെ ബാഗിൽ കൈ ഇട്ട് ഒരു പെട്ടി എടുത്ത് അവൾക്ക് കൊടുത്തു…..
തുറന്ന് നോക്ക്
അവൾ പതിയെ അത് എടുത്ത് തുറന്ന് നോക്കി
അതിൽ ഒരു പേപ്പർ ചുരുട്ടി വച്ചിട്ടുണ്ട്……
അത് തുറന്നു വായിച്ച അവൾക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. ….. ദിവോഴ്സ് നോട്ടീസ്
എന്താ ഹാപ്പി 😊 ; എൻ്റെ പ്രിയ കൂട്ടുകാരിക്ക് ഇനി തരാൻ ഇതിലും വലിയ സമ്മാനം എനിക്കില്ല…..
അവൾ പൊട്ടിക്കരയാൻ തുടങ്ങി….
ഏയ് കരയല്ലേ പേടിക്കണ്ട ഇത് ആരും അറിയില്ല സേഫ് ആയിരിക്കും ഇത് നമ്മടെ കൂടെ പഠിച്ച ശ്രീനാഥ് ഇല്ലെ അവൻ ആണ് ചെയ്തു തന്നത് നീ അതൊന്നും ആലോചിച്ച് പേടിക്കണ്ട കേട്ടോ…..
നീ ഇതൊക്കെ ആലോചിക്കാതെ കിടന്നു ഉറങ്ങാൻ നോക്ക് ഞാൻ ഇല്ലെ എല്ലാം ശെരി ആക്കാം കേട്ടോ…..