ഞാൻ :അതെന്താ 🤔
സാനിയ :ആ കൊക്കയിലേക്ക് എങ്ങാനും വണ്ടി വീണാൽ നോക്കണ്ടാ…സെർച്ച് ആൻഡ് റെസ്ക്യൂ വരെ നടക്കില്ല..
അജിത് : അടുത്തത് എന്തെങ്കിലും…
ഞാൻ : ആ ഡ്രെസ്സിൽ നിന്ന്…
സാനിയ : ഒന്നും കിട്ടിയില്ല dna വരെ നിത്യയുടെ മാത്രം..
ഞാൻ ഇനി എന്തെകിലും ബാക്കിയുണ്ടോ എന്ന് ആലോചിച്ചു..
ഞാൻ :ഇനി..
അജിത് :ഒന്നും ബാക്കിയില്ല.
അവന്റെ മുഖത്തു പ്രതീക്ഷയറ്റ ഭാവം പ്രകടമായി..
സാഹിൽ : ചെയ്തവൻ കുറെ കാലം നന്നായി പഠിച്ചു എക്സിക്യൂട്ട് ചെയ്‌ത പോലെയുണ്ട്..
സാനിയ : ശെരിയാണ്..വളരെ ക്ലീനായി ചെയ്തിട്ടുണ്ട്…
ഞാൻ : പക്ഷെ ആര്? എന്തിന്?
അജിത് : കുടുംബത്തിലാരെങ്കിലുമായിരിക്കുമോ?
ഞാൻ : ആര്, അനുരാഗോ?
സാഹിൽ( ചിരിച്ചു കൊണ്ട് ):അതിനു മാത്രമുള്ള ബുദ്ധിയൊക്കെ…
ഞാൻ : അങ്ങനെ തള്ളണ്ട..അന്വേഷണം തഴയപ്പെടുന്നതിനു കാരണം സാഹ കുടുംബത്തിന് ഉണ്ട് എന്നാ ഞാൻ കരുതുന്നത്…
സാഹിൽ :അതു അഭിമാനപ്രശ്നമാണെങ്കിലോ?ഒരു റൗടിയെ ഡീൽ കഴിയാത്ത ആളാ..
ഞാൻ : ശെരിക്കും സാഹ കുടുംബത്തിന്റെ ചരിത്രം എന്താ?
സാഹിൽ : അവരുടെ കുടുംബം കൂടുതലും വളർന്നത് ബ്രിട്ടീഷ് കാരുടെ കാലഘട്ടത്തിലാണ്..20ആം നൂറ്റാണ്ടിൽ അവരുടെ പിന്മുറക്കാർ കപ്പൽ ഇറങ്ങി.. പിന്നീട് ബ്രിട്ടീഷ് കാരുമായി കൂറ് പുലർത്തി.. പിന്നീട് ഒരു കൂട്ടർ ഹിന്ദു മതത്തിലേക്ക് മാറി.. ഇപ്പോഴുള്ളവർ അവസാനത്തെ കണ്ണികൾ..അവരുടെ ആ പഴയ കപ്പൽ ഇപ്പോഴും അവിടുത്തന്നെയുണ്ട്..
ആ…ഇപ്പോഴാ ഒരു കാര്യം ഓർമ വന്നത്.. അടുത്തയാഴ്ച ദീപാവലി അല്ലെ…അവരുടെ വക പരിപാടികളുണ്ട്.. അവരുടെ ബീച് ഹൗസിൽ…
അജിത് : എന്താ അങ്ങോട്ട് പോണോ?
ഞാൻ ഒരു നിമിഷം മിണ്ടാതിരുന്നു.. മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തി.. ചില സംശയങ്ങളും…
അജിത്തും സഹിലും തമ്മിലുള്ള സംസാരം മെല്ലെ മങ്ങി…ഞാൻ എന്നോട് തന്നെ സംസാരിക്കുന്നത് ശ്രദ്ധിച്ചു…
ആഘോഷമോ…
എന്തിനു?…
സ്വന്തം മകൻ കൊല്ലപ്പെട്ടിട്ടും??
ഇത് മറ്റൊരു അപകടം നടക്കുന്ന സ്ഥലമായിരിക്കുമോ?
തള്ളി കളയാനാവില്ല…കാരണം…നിത്യയുടെ കല്യാണസമയത്താണ് എല്ലാത്തിന്റെയും തുടക്കം…അഥവാ ശെരിക്കുമൊരു ഇത്രയും പ്ലാൻ ചെയ്യുന്ന കൊലയാളി ഉണ്ടെങ്കിൽ….
അയാൾക്കിതൊരു സുവർണവസരമല്ലേ…