അതും പറഞ്ഞു കൊണ്ട് അവർ ഒരു കവർ എനിക്കു നേരെ നീട്ടി…
ഒരു നീല കവർ…
പിടിച്ചപ്പോ തന്നെ മനസിലായി ഒരു ഡ്രെസ്സ് ആണെന്ന്…
കാത് : ഞാൻ അപ്പൊ..
ഞാൻ : ചേച്ചി…
കാത് : എന്താ…
ഒന്ന് നിർത്തി കൊണ്ട് ചോദിച്ചു…
ഞാൻ : ചേച്ചിക്ക് തോന്നുന്നുണ്ടോ നിത്യ…
കാത് : ഒന്ന് നിർത്ത് മോനെ…ഒരു കാര്യം എപ്പോഴും ആലോചിച്ചു വിഷമിക്കരുത്..
അതും പറഞ്ഞു അവർ അവിടെ നിന്ന് പോയി..
ഞാൻ ചേച്ചിയുടെ കവർ തുറന്നു.. അതിൽ ഒരു നീല ഷാർവാനി ആയിരുന്നു…
ഞാൻ ചുമ്മാ എന്റെ ശരീരത്തിൽ ചേർത്ത് നോക്കി..
ഉമ് കൃത്യം സൈസ്…
ഞാൻ തീരുമാനിച്ചു കഴിഞ്ഞു…
പോവുക തന്നെ…
________________
അടുത്ത ദിവസം…
ദീപാവലി…
ഞാൻ വേഗം റെഡിയായി അവിടേക്ക് ഇറങ്ങി…
സ്ഥലത്തു എത്തിയപ്പോൾ ഒരു മേളയിൽ വന്ന രീതിയിൽ ആളുകളുണ്ടായിരുന്നു…
കവാടത്തിനടുത്ത് തന്നെ സാഹ ദമ്പതികൾ..
അവർ എന്നെ കണ്ടപ്പോൾ അവരുടെ മുഖം മാറി…
കുറച്ചു കഴിഞ്ഞു റൂഹാനി സാഹ മെല്ലെ എന്റെ അടുക്കൽ നടന്നു വന്നു…
റൂഹാനി : നമ്മുടെ പരിപാടിയിൽ നിങ്ങൾ അതിഥിയായി എത്തിയതിൽ വളരെ സന്തോഷം..
ആ മുഖത്തു ആദിഥ്യമര്യാദയുള്ള ഒരു ഭാവം കണ്ടു..
ഞാൻ : നിങ്ങളുടെ മകൻ മരിച്ചിട്ടും അനുശോചനതിന് പകരം…
റൂഹാനി : അതു അന്ന് തന്നെ അവസാനിച്ചു.. ഇന്ന് ദീപാവലി.. വെളിച്ചത്തിന്റെ ദിവസം.. നമ്മുടെ കാരണവന്മാർ നടത്തുന്ന ആഘോഷതിന് ഒരു ഭംഗവും പാടില്ല..
എനിക്കു കൂടുതലൊന്നും ചോദിക്കാൻ സാവകാശം നൽകാതെ അവർ വീണ്ടും തിരിച്ചു പോയി, എന്നിട്ട് കഴുകനെ പോലെ എല്ലായിടത്തും നോക്കികൊണ്ടിരുന്നു..
ഞാൻnadമെല്ലെ ആ ബീച് ഹോസ്സിലേക് പ്രവേശിച്ചു…ചുറ്റും ആളുകൾ.. അസ്തമയ സൂര്യനെ ആസ്വദിക്കുവാൻ വേണ്ടി കടൽ തീരതിരിക്കുന്ന സ്ത്രീകൾ.. കുട്ടികൾ…
കുറച്ചു കൂടി നടന്നപ്പോൾ ഒരു മലയിടുക്ക് പോലത്തെ സ്ഥലം കണ്ടു.. അങ്ങോട്ട് കയറിച്ചെന്നത്തിയത് പടക്കം പൊട്ടിക്കുന്ന സ്ഥലത്ത്…
അവിടെ തന്നെ കുറച്ചു പരിചയമുഖങ്ങളെ കണ്ടു കിട്ടി… സാഹിലും സിയയും…അവർ ജ്യൂസ് കഴിക്കുകയായിരുന്നു.. പിന്നെ അശ്വിനും സാനിയയും അവർ അവിടെ യൂണിഫോമിൽ ഉള്ള മറ്റു ചിലരുമായി സംസാരിക്കുന്നു…പിന്നെ അജിത് ഒരു കോർണേറിൽ അജിത് എല്ലാം ശ്രദ്ധിക്കുന്നു…