അപ്പോ ഞാൻ അവന് ഉമ്മ കൊടുത്ത കുഴപ്പം ഇല്ലെ ചേട്ടാ
ഇല്ല കുഴപ്പം ഇല്ല
എന്ന ശെരി ചേട്ടാ എല്ലാം ചേട്ടൻ്റെ ഇഷ്ടം പോലെ…..
എന്നാ താ
എന്ത്
ഉമ്മ നിൻ്റെ ഭർത്താവ് സമ്മതിച്ചില്ലെ പിന്നെ എന്താ കുഴപ്പം ഇനി…..
അയ്യ നീ ആരടാ അന്നിയയനോ അതോ അമ്പിയോ എനിക്ക്. അറിയാൻ വൈയ്യാതത് കൊണ്ട് ചോദിക്കുവാ……
ഉമ്മയുടെ കാര്യം വന്നാ അമ്പിയും ആവും ചിലപ്പോ തുമ്പിയും ആവും……
നീ ആള് കൊള്ളാലോ…..
അവൾ എൻ്റെ തോളിൽ ചാരി കിടന്നു…..
ഇന്ദ്ര ഇന്ദ്ര
എന്താ
രാവിലെ പോലെ എന്നോട് ഇനി പേരുമാരരുത് കേട്ടോ……
……
കേട്ടോ…..
ആ കേട്ടു നീ എന്താ ഈ ചെയ്യുന്നത് ഞാൻ ഒരു കാര്യം സീരിയസ് ആയി പറയുന്നത് കേക്കാൻ വൈയ്യേ….
ഞാൻ നമ്മടെ മായകുട്ടിക്ക് മെസ്സേജ് അയക്കുവാ…..
ഇങ്ങ് തന്നെ അവൻ്റെ ഒരു മായ കുട്ടി…..ഇനി അവളും ആയി അതികം ഒന്നും കമ്പനി വേണ്ട
അല്ലാ അതിന് നീ എൻ്റെ ഭാര്യ ഒന്നും അല്ലല്ലോ ….
പിന്നെ ആരാ
നീ എന്തെ ഫ്രണ്ട് അല്ലേ
നീ കളി വിട് ഇന്ദ്ര……
നീ ഇങ്ങനെ ടെൻഷൻ ആവാതെ
പിന്നെ അവളുടെ ഉദ്ദേശം നിനക്ക് അറിയില്ല അതാണ്
എനിക്ക് എല്ലാം അറിയാം ഇതിനെ ഇങ്ങനെ ആണെങ്കിൽ എന്ന് ടൂർ പോയപ്പോ അവൾ ചെയ്തത് അറിഞ്ഞ നീ എന്ത് പറയും……
എന്ത് ചെയ്തു…..
അത് എങ്ങനെ ഇപ്പൊ പറയും ….. എ ആണോ…..
അതെല്ലോ……
അയ്യോ പറയണ്ട അല്ലെങ്കിൽ പറ
അവൾ എന്ന് രാത്രി എൻ്റെ അടുത്ത് വന്നിട്ട് അടുത്ത് വന്നു ഇങ്ങനെ ഇവിടെ നോക്ക് ഞാൻ അവളുടെ തല പിടിച്ച് എൻ്റെ നേരെ തിരിച്ചു…..
എന്നിട്ട്…..
എന്നിട്ട് അവൾ എൻ്റെ തൊട്ടടുത്ത് നിന്നു …..
അടുത്ത് നിക്കണ് തുടങ്ങിയിട്ട് കൊറേ അയില്ലേ കാര്യം പറ
അടുത്ത് വന്നിട്ട്
വന്നിട്ട്
വന്നിട്ട് പറയുവാ
എന്ത്
ഒരു നൂറ് രൂപ ഉണ്ടോ എന്ന്…….
അയ്യടാ നീ ഒരു തെണ്ടി തന്നെ ……