ഹഹഹ
എന്ത് സുഖം ആണ് നിനക്ക് എന്നെ ടെൻഷൻ അടിപ്പിക്കുമ്പോ കിട്ടുന്നത്…. ഹേ
പേടിച്ച് പോയോ മോളെ നീ……
അങ്ങനെ ഒന്നും അല്ല നിൻ്റെ മനസ്സിൽ ഞാനല്ലേ ……പറ
അങ്ങനെ ഒന്നും അല്ല മായയെ കാൾ നല്ലത് മഹാലക്ഷ്മി അല്ലേ അതാണ് ഞാൻ അവളെ ഒഴിവാക്കിയത്……
ഓഹോ അപ്പോ ഇതു വേറെ മനസ്സിൽ ഉണ്ടല്ലേ ……. നീ എന്നെ പറ്റിക്കുക ആയിരുന്നു അല്ലേ
ഹലോ മാഡം മഹാലക്ഷ്മി ഇസ് കമ്മിറ്റെഡ്
എന്താന്ന്…..
അവൾക്ക് വേറെ ആള് സെറ്റ് ആയിട്ടുണ്ട്
ആര്
അത് പറയാം പക്ഷേ എന്നെയോ ആ ആളെയോ ഇതും പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യില്ല എന്ന് എൻ്റെ കുട്ടി പ്രോമിസ്സ് ചെയ്യണം……
സത്യം സത്യം ആരാ
നിൻ്റെ കെയറിങ് എട്ടായി ……
ആര് അമറോ…….
അതെ ഇന്നാണ് അവരുടെ ഫസ്റ്റ് ഡേറ്റ്…. പക്ഷേ ആ പൊട്ടന് ഇത് അറിയില്ല എനിക്കും അവൾക്കും മാത്രമേ അറിയുള്ളു……
അതാണോ ഇന്നലെ മുഴുവൻ ചർച്ച……
യെസ്……
പാവം ടാ അവൻ അവനെ ഇങ്ങനെ കൊരങ് കളിപ്പികാതെ ടാ……
വേണ്ട അവൻ ഇത്തിരി ടെൻഷൻ അടിക്കട്ടെ ……
നീ ഒരു സാടിസ്റ്റ് തന്നെ ……
ഇപ്പൊ പെണക്കം മാറിയോ…..
ഇല്ല
ശെരി എന്ത് ചെയ്താ പെണക്കം മാറും……
എനിക്ക് ഒരു ബിരിയാണി വാങ്ങി തന്നാ എന്ന ഞാൻ ക്ഷമിക്കാം……
ശെരി വാ വരുന്ന വഴി അവരെയും പിക്ക് ചെയ്തിട്ട് വരാം വാ…..
ആ എന്ന ഒരു രണ്ട് മിനിറ്റ് ഞാൻ ഇപ്പൊ വരാം……
ശെരി ഞാൻ താഴെ കാണും……
അങ്ങനെ അവളെയും കൊണ്ട് കിടിലൻ ഒരു ബിരിയാണി കിട്ടുന്ന സ്പോട്ടിൽ പോയി…..
ചേട്ടാ ഒരു ബിരിയാണി മട്ടൺ തന്നെ ആയിക്കോട്ടെ പിന്നെ രണ്ട് മട്ടൺ ബിരിയാണി ഒരു ബീഫ് ബിരിയാണി പാർസൽ റൈത്ത എക്സ്ട്രാ വക്കണെ ….. ശെരി…..
അപ്പോ നിനക്ക് വേണ്ടേ…..
വേണ്ട ഞാൻ ഇതൊന്നും കഴിക്കില്ല……
അതെന്താ ഇതൊന്നും കഴിക്കാത്തത് ….. നീ നോൺ കഴിക്കുവായിരുന്നല്ലോ…..
അത് അന്ന് ഒരിക്കെ ചിക്കൻ വാങ്ങാൻ പോയതാ എന്ന് ആ കോഴിയുടെ കരച്ചിൽ എന്തോ എൻ്റെ ചങ്കിൽ അങ്ങ് കേറി കൊണ്ടു….. അന്ന് ഞാൻ തീരുമാനിച്ചു നാട്ടുകാരെ കൊണ്ട് മൊത്തം കഴിക്കാതെ ഇരിപ്പികാൻ പറ്റില്ലല്ലോ നമ്മൾ എങ്കിലും എല്ലാം ഒഴിവാക്കാം എന്ന്…..