അപ്പോ എനിക്ക് ഫീലിങ്സ് ഒന്നും ഇല്ലെ ഞാൻ എല്ലാരോടും ആയി പറഞ്ഞു … അമർ അത് ശെരി ആണ് ആൻ്റി ഇവൻ ഇങ്ങനെ നടക്കുന്നു എന്നെ ഉള്ളൂ ഉള്ളിൽ തീ ആയിരുന്നു പാവം എന്തായാലും എല്ലാം തീർന്നല്ലോ ഇപ്പൊ അവൻ പഴയ പോലെ ആയി …..
ഇനി ആണ് എൻ്റെ കണ്ഡക ശനി….. ഞാൻ പതുക്കെ ആരും കേക്കാത പോലെ പറഞ്ഞു….
അമ്മ അത് കെട്ട് ഒരേ ചിരി ……
അതെ ടാ കണ്ഡക ശനി നിന്നെയും കൊണ്ടെ പോവു……അമ്മു എന്നെ മുതുകത്ത് തല്ലി….
അമ്മ എന്നെ വിടാൻ പറ ….
എൻ്റെ കൊച്ചിനെ വിട് അമ്മ പറഞ്ഞു……
ഓ ഒരു കൊച്ച് അതെ മക്കളെ മരിയാതക്ക് വളർത്തണം
ഡീ അമ്മയുടെ അടുത്ത് എതിർക്കാറായോ നീ കഴുതേ ഞാൻ അവളുടെ ചെവിയിൽ പിടിചു…..
ഇത്ര നാളും ഒന്നും മുണ്ടുക പോലും ചെയ്യാതിരുന്ന പിള്ളേർ ഇപ്പൊ എന്താ കളി ചിരി ഇത് സത്യം തന്നെ ആണോ അതോ സ്വപ്നമോ….. അമർ പറഞ്ഞു…..
ടാ നീ ഒരുപാട് അങ്ങ് ഊതാതേ പോയി പഠിക്കാൻ നോക്ക് നിനക്കല്ലെ എഴുതി എടുക്കാൻ ഉള്ളത് പോയി പഠി എടാ പൈത്യക്കാരാ പോ……ഞാൻ അവനെ വലിച്ച് വിട്ടു…..
ചുമ്മാ ഇരി അമ്മു എൻ്റെ വൈറ്റിൽ ഒന്ന് കുത്തി……
ശെരി ശെരി വിശക്കുന്നു വാ കഴിക്കാം അമ്മ ഞങ്ങളെ എല്ലാരെയും വിളിച്ചു….. കഴിക്കുന്ന സമയത്ത് ആണ് ഞാൻ എന്നെ തന്നെ ശ്രദ്ധിച്ചത് എന്തോ നല്ല സമാധാനം ഉള്ള പോലെ നല്ല വിശപ്പും ……
എന്ത് ആക്രാന്തം ആണ് ടാ പതുക്കെ കഴിക്ക് ഞാൻ വിക്കുന്ന കണ്ട് പപ്പ എൻ്റെ നെറുകയിൽ തല്ലി കൊണ്ട് പറഞ്ഞു…..
കൊറേ ആയില്ലേ മനസുമുട്ട് കാരണം വല്ലതും കഴിച്ചിട്ട് വിശപ്പ് കാണും അമ്മ തല ഉയർത്താതെ പറഞ്ഞു……
ഇഹി ….. ഞാൻ വെളുക്കനെ ചിരിച്ച് കാണിച്ചു…..
അയ്യ കഴി കഴി ……
ഇനി മേലാൽ വല്ലതും ഉണ്ടെങ്കിൽ ആരോടെങ്കിലും പറയാൻ നോക്ക് കേട്ടോ അല്ലെങ്കിൽ വട്ടത്തിൽ മൂ… അമർ പറയാൻ വന്നത് പാതിയിൽ നിർത്തി…..