വട്ടത്തിൽ എന്ത് പപ്പ അവനോട് ചോദിച്ചു…..
വട്ടത്തിൽ തെണ്ടും അതാണ് അവൻ പറയാൻ വന്നത്…. അല്ലേ ടാ ….
അതെ അതെ ……. ടാ നീ ഒന്ന് വന്നെ കഴിച്ചിട്ട് മതി ……
എന്താ രണ്ടും കൂടെ അടുത്തത് പപ്പ ചോദിച്ചു….
എനിക്കറിയില്ല പപ്പ ഇവൻ അല്ലേ എന്നെ വിളിച്ചത്…..
നീ വന്നെ ചുമ്മാ എന്താ അവൻ എന്നോട് പറഞ്ഞു……
എടാ മഹാലക്ഷ്മി എന്നെ കാണാം എന്ന് വിളിച്ച് പറഞ്ഞു എന്തായിരിക്കും കാര്യം അവൻ ഗാർഡനിൽ നർന്ന എന്നോട് പറഞ്ഞു….
എനിക്കറിയില്ല എന്താ നീ വല്ലതും ഒപ്പിച്ചോ ഞാൻ അവനോട് ചോദിച്ചു…….
ഒന്ന് പോടാ അതിന് നീ അല്ല ഞാൻ …..
എന്ന പിന്നെ നിനക്ക് അവളോട് ചോദിച്ചാ പോരെ മോനെ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഞാൻ അവന് മോട്ടിവേഷൻ കൊടുക്കാൻ ശ്രമിച്ചു….
എനിക്ക് എന്തോ ഒരു പേടി പോലെ …… ഇനി അവൾ എങ്ങാനും അറിഞ്ഞു കാണുമോ …..
എന്ത് അറിഞ്ഞു കാണുമോ എന്ന്…..
അല്ലാ ഞാൻ അവളെ വളക്കാൻ നോക്കുവാ എന്ന്…..
അങ്ങനെ ഒന്നും ആയിരിക്കില്ല : ഇനി ആയിരിക്കുമോ……
നീ എവിടെ എങ്കിലും ഒന്നും ഒറച്ച് നിക്ക് മൈരെ ….അവൻ ദേഷ്യപെടാൻ തുടങ്ങി…..
എൻ്റെ മോനെ നീ ഇങ്ങനെ മൂട്ടിൽ തീ ഇട്ട പോലെ നടക്കാതെ ഇരി അവിടെ…….
എടാ നീ ഒരു കാര്യം ചെയ്യ് നീ എനിക്ക് പകരം അങ്ങോട്ട് പോ അവൻ എൻ്റെ കൈ പിടിച്ച് പറഞ്ഞു……
അയ്യ പോയി പണി നോക്ക് എടാ ഇഷ്ടപെട്ട പെണ്ണിനെ സംസാരിച്ച് വീഴ്ത്താൻ പറ്റിയില്ലെങ്കിൽ പോയി ചാവ് ശവി……
നിനക്ക് അങ്ങനെ ഒക്കെ പറയാം ദൈവമെ ഏത് നേരതാനോ ഇതിലൊക്കെ പോയി ചാടാൻ തോന്നിയത്…… അവൻ സ്വയം പിറുപിറുത്തു……..
അമ്മു അങ്ങോട്ട് വന്നു എൻ്റെ മടിയിൽ ഇരുന്നു എന്താ ഇവിടെ ഒന്നുമില്ല …..
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു അത് ഒന്നുമില്ല മോള് പോയി കിടന്നോ ടാ നീ വാ നമ്മക്ക് ഒന്ന് പോറത്തു പോയിട്ട് വരാം ……