അപ്പോ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെല്ലെ മോനെ……
പിന്നെ ജർമൻ പിള്ളേർ തീ അല്ലേ സത്യത്തിൽ എൻ്റെ പ്ളാൻ അതായിരുന്നു നിന്നെ നൈസ് ആയി ഒഴിവാക്കി അവിടെ പോയി ഒരു ചിക്കിനെ സെറ്റ് ആക്കി അവളെ അങ്ങ് കെട്ടണം എന്നത്……
ഉവ്വ് ഉവ്വേ ഞാൻ കണ്ട് ഡയറി മുഴുവൻ കരഞ്ഞു മെഴുകിയിരിക്കുനത്……
അതൊക്കെ ചുമ്മാ ഒരു രസത്തിന് എഴുതിയതാണ് …….ഞാൻ മുകളിൽ നോക്കി പറഞ്ഞും…
അമ്പലത്തിൽ വച്ച് പൂജാരി അവളുടെ കൈ എൻ്റെ കൈ കൊണ്ട് ചേർത്ത് വച്ച നിമിഷം മനസ്സിൽ ഒരു വിങ്ങൽ വന്നു ….. ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച ഒന്നാണ് അറിയാതെ എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ തുള്ളികൾ വെളിയിലേക്ക് ഓവർ ഫ്ളോ ആയി….
ഓവർഫ്ലോ അല്ലടി കൊരങ്ങേ…… ഞാൻ അവളുടെ നേരെ മുഖാമുഖം തിരിഞ്ഞ് കിടന്നു…..
എന്നെ ഒന്ന് കണ്ണുകളിൽ നോക്കിയ അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു….
താങ്ക്സ്….. എന്നെ ഇത്രയും സ്നേഹിച്ചതിന്……. റോങ് സ്നേഹിക്കുന്നതിന്…… അവൾ വിതുമ്പികൊണ്ട് പറഞ്ഞു…….
ഡീ തുടങ്ങല്ലെ കേട്ടോ നല്ല കുട്ടി അല്ലേ ഞാൻ അവളുടെ മുടി തടവികൊണ്ട് പറഞ്ഞു…..
എനിക്ക് നിൻ്റെ ഭാവത്തിൽ ഒരിക്കൽ പോലും ഒരു ക്ലു പോലും കിട്ടിയില്ല അതെന്താടാ അങ്ങനെ…….
അത് നിങ്ങൾക്ക് അറിയാൻ പറ്റില്ല അത് ബോയ്സ് തിംഗ് ആണ് ……ഞങ്ങൾക്ക് ഒരു കഴിവുണ്ട് ഒരിക്കലും കിട്ടില്ല എന്ന് ഉറപ്പുള്ള അത് പെണ്ണായിക്കൊട്ടെ എന്തും ആയിക്കോട്ടെ ഞങൾ ഞങ്ടെ മാക്സിമം അതിനെ സ്നേഹിക്കും …..
അത് പോലെ ചങ്ക് തകർന്നു നിൽക്കുക ആണെങ്കിലും ചിരിക്കും ……. ഒരു തുള്ളി കന്നേർ വരില്ല …….
അത് ഞങ്ങൾക്കും പറ്റും എൻ്റെ കൈയ്യിൽ കിടന്ന് അവൾ പറഞ്ഞു…..
പറ്റും പക്ഷേ നിങ്ങളുടെ ഒരു പ്രശ്നം എന്താണ് എന്ന് വച്ചാ നിങ്ങൾക്ക് ഒന്നിലും നൂറ് ശദമാനം ആത്മാർഥത കൊടുത്ത് ഞങ്ങളെ പോലെ ചെയ്യാൻ പറ്റില്ല പ്രത്യേകിച്ച് സ്നേഹിക്കാൻ……
തെറ്റ് തെറ്റാണ് മോനെ അപ്പോ ഇത്രേ നിനക്ക് സ്ത്രീകളെ കുറിച്ച് അറിയുള്ളൂ അല്ലേ……
പിന്നെ നിങൾ ഒന്നാം തരം. കള്ളികൾ ആണ് …..