അവൾ അവന്റെ തോളിൽ പിടിച്ചു കണ്ണിലേക്ക് നോക്കി.. മുഖം മെല്ലെ കുനിച്ചു അവന്റെ ചുണ്ടിൽ ചുംബിച്ചു.. ദീർഘമായ ചുംബനം..
അധരങ്ങൾ തമ്മിൽ കൂട്ടി ഉരസി തീ പാറി.. തിളക്കുന്ന പ്രണയം കണ്ണുകളിൽ…
“ഐ ലവ് യു ദേവഏട്ടാ …”
അവൾ അവന്റെ മുഖം കയ്യിൽ എടുത്തു പറഞ്ഞു..
“ഐ ലവ് യു….”
വീണ്ടും ചുംബനം..
അവൻ അവളെയും എടുത്തു കൊണ്ട് തന്നെ അകത്തേക്ക് നടന്നു… അവളെ ബെഡിൽ ഇട്ടു അവനും കയറി കിടന്നു ബ്ലാങ്കെറ്റ് വലിച്ചു മൂടി..
“മീശ കുത്തുന്നു..”
അവൾ ചിരി അടക്കി പറഞ്ഞപ്പോൾ അവനും ചിരിച്ചു..
“മിണ്ടാതെ കിടക്കടീ….”
അവൻ അവളുടെ അധരങ്ങൾ വീണ്ടും കവർന്നു..
അവർ നിദ്രയിൽ ആണ്ടു. ഇന്ന് ആണ് ചേട്ടൻന്റെ വിധി.
.10 മണി യോട് കൂടി വിധി വന്നു ജനങ്ങളുടെ ഹർജി തള്ളി അവനു ജീവപര്യന്തം കോടതി വിധിച്ചു.
അമ്മ ഒത്തിരി കരഞ്ഞു അവന്റെ കാര്യങ്ങൾ എല്ലാം ഞങ്ങൾ അമ്മയോട് പറഞ്ഞു.
അത് കേട്ടുപ്പോൾ അമ്മ ഒന്നും മിണ്ടാതെയിരുന്നു.
പിന്നെ ഞങ്ങളുടെ സ്നേഹവും എല്ലാം അമ്മയോട് പറഞ്ഞു. അമ്മ ഒന്നും പറയാതെ പോയി.