: ദേവട്ടെ എന്നെ വേണ്ട എന്ന് അമ്മ പറയുമോ.
: ഇല്ലാടി അമ്മ അങ്ങനെ ഒന്നും പറയില്ലാ എന്നും പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു.
പിറ്റേന്ന് അമ്മ പറഞ്ഞു അവളെ വീട്ടിൽ കൊണ്ടേ വിടാൻ പോവാ എന്ന് എല്ലാം.
ഞാൻ ഒത്തിരി പറഞ്ഞിട്ട്യും അമ്മ കേട്ടില്ല പിന്നെ അമ്മയെ ധിക്കരിച്ചുകൊണ്ട് അവളെയും ആയി പോകാൻ ഞാൻ തയാർ ആയപ്പോൾ എന്റെ പെണ്ണ് പറഞ്ഞു അമ്മയുടെ ഇഷ്ടം ഉണ്ടെങ്കിൽലെ അവള് ഒപ്പം വരുന്നോള്ളൂ എന്ന്.
അമ്മ പറഞ്ഞു അവളോട് കല്യാണത്തിന് ഞാൻ മേടിച്ച തന്ന ഡ്രസ്സ് ഇട്ടു വരാൻ പറഞ്ഞു.
പോകുന്നു വഴിയിൽ അമ്പലത്തിൽ കേറണം എന്ന് അമ്മ പറഞ്ഞു.
നീലപ്പച്ച പട്ടിൽ ചുറ്റി, മുടിയിൽ മുല്ലപ്പൂവും, കുറച്ചു ആഭരണങ്ങളും… അതും ഒരു ദേവിയെ പോലെ…
ആണ് അവൾ അമ്പലത്തിൽലേക്ക് കേറിയത് തന്നെ അപ്പൊ അമ്മ ശാന്തിയോട് എന്തോ പറഞ്ഞു താലവുമായി വന്നു.
അതിൽ ഒരു താലി ഉണ്ടാരുന്നു എന്റെ മൂത്തമകൻ കാരണം നിന്റെ ജീവിതം പോയി അതിനാൽ തന്നെ എന്റെ രണ്ടാമത്തെ മകനെ നിനക്കു തരുവാ എന്നും പറഞ്ഞു എന്നോട് താലി കെട്ടാൻ അമ്മ പറഞ്ഞു.