“ന്തുട്ട് കള്ളനാ ദേവി… “
അവൾ എന്നെ മുറുക്കി വരിഞ്ഞു എന്റെ പുറത്തു പല്ലുകൾ അമർത്തി..
“ഡീ പെണ്ണെ.. പതുക്കെ.. അല്ലെങ്കിലേ ദേഹം മൊത്തം നിന്റെ നഖവും പല്ലും കൊണ്ട പാടുകൾ ആണ്….”
“അതിനെന്താ? ന്റെ കുട്ടിയെപ്പോലെ അല്ലെ ഞാൻ നോക്കണേ…? ചോറ് വാരി വരെ തരണില്യെ? അതും പോരാഞ്ഞു രാത്രില്…..”
“ഛെ മിണ്ടാതിരിക്കടീ… എന്റെ പൊന്നല്ലെ?? “
ഞാൻ അവളെ പൂർത്തി ആക്കാൻ സമ്മതിച്ചില്ല..
“ങ്ങനെ വഴിക്ക് വാ… കള്ളൻ….”
അവൾ എന്റെ പുറം കഴുത്തിൽ അധരങ്ങൾ അമർത്തി.. ഞാൻ ഒരു കൈ കൊണ്ട് അവളുടെ എന്റെ ദേഹത്ത് ചുറ്റി പിടിച്ച കൈ വിരലുകൾ സ്നേഹത്തോടെ പിടിച്ചു
അവരുടെ ജീവതം മുന്നോട്ടു പോയികൊണ്ടേയിരുന്നു.
ഒന്നര വർഷത്തിന് ശേഷം,
അവരുടെ കല്യാണത്തിന് ശേഷം വീട് എല്ലാം വിട്ടു അവര് അങ്ങ് അകലെ പൈനാവ് എന്ന ഉൽ ഗ്രാമത്തിൽ അവർ വീട് മേടിച്ചു.
ചൂടായിട്ടുള്ള ഉണ്ണിയപ്പം ഓരോന്നും ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ദേവന്റെ അമ്മ അല്ല ദിവ്യയുടെയും അമ്മയും ആണ് എന്ന് വേണം പറയാൻ.