മായരാഗം പോലെ
Mayaaragam Pole | Author : MJ
MJ c@pyright
വയനാടൻ കാടുകളിൽ ഇടി വെട്ടി പെയ്യുന്ന മഴ , കാടിനെ കൂടുതൽ സുന്ദരി ആക്കുന്നു.
നിറയുന്ന തോടുകളും പച്ചപ്പ് അണിയുന്ന ഭൂമിയും.. മഴ തോർന്നു മരം പെയ്തു കൊണ്ടിരിക്കുമ്പോൾ കാടകങ്ങളിലേക്ക് പ്രകൃതിയെ സ്നേഹിക്കുന്ന എൻ്റെ യാത്ര. താമരശ്ശേരി ചുരം കയറുമ്പോൾ ഞാൻ താഴേക്ക് നോക്കി.
ഈ കൊക്ക കാണുമ്പോൾ ആർക്കും ചെറിയൊരു പേടി തോന്നുമെങ്കിലും എനിക്ക് അതില്ല. പല യാത്രകളും സാഹസികം നിറഞ്ഞവ ആയിരുന്നു എങ്കിലും
കാരണം അതായിരുന്നില്ല. അതിനു കാരണം തന്നെ ഈ യാത്രയുടെ ഉദ്ദേശം ആണ്. ഇപ്പൊൾ കൊച്ചിയിൽ താമസിക്കുന്ന ഞാൻ അവിടെ നിന്നു ബസ് കയറി ഇവിടെ ഈ താമരശ്ശേരി ചുരം താണ്ടി വരണമെങ്കിൽ അതിനു ഒരു ലക്ഷ്യം തീർച്ചയായും ഉണ്ട്. ഞാൻ ഏറെ സ്നേഹിച്ച എന്നെ സ്നേഹിച്ച
വ്യക്തി.. എനിക്ക് കളി കൂട്ടുകാരി ആയി എൻ്റെ ചേച്ചീ ആയി അമ്മയുമായി മാറിയ എൻ്റെ മായേച്ചി..
വയനാട്ടിലെ ബാണാസുര ഡാമിന് അടുത്തുള്ള സങ്കൽപ്പി്ത ഗ്രാമമാണ് പഞ്ചമിക്കാട്.. ടൗണിൽ നിന്നും മാറി കുറച്ചു ഉള്ളിലേക്ക് ആയിരുന്നു എൻ്റെ മായേച്ചിയുടെ വീട്. അതായത് എൻ്റെ തറവാട്.. ഞാൻ ജനിച്ചു വളർന്ന ദേവമംഗലം എന്ന മാളിക.
കൊച്ചിയിൽ നിന്നു അവിടം വരെയുള്ള ഈ യാത്ര എന്നെ ഒട്ടും മടുപ്പിച്ചിരുന്നില്ല എന്ന് വേണം പറയാൻ.. ഈ യാത്രാ തീരും മുമ്പേ ഞാൻ നിങ്ങളോട് എൻ്റെ കുട്ടിക്കാലത്തെ കുറിച്ച് പറയാം.
ഞാൻ ദേവനന്ദൻ ദേവശേഖർ , കൊച്ചിയിലെ എഞ്ചിനീയർ കോളെജിൽ പഠിക്കുന്ന സെക്കൻ്റ് ഇയർ വിദ്യാർത്ഥി ആണ്.
അച്ഛൻ ദേവശേഖർ ബിസിനസ് മാൻ ആണ്.ദേവ് ഗ്രൂപ്പ് ഓഫ് കമ്പനി ഓണർ. മെയിൻ ആയിട്ട് പുള്ളി കൺസ്ട്രക്ഷൻ മേഖല ആണ് ശ്രദ്ധ ചെലുത്തുന്നത്. അതിലാണ് കൂടുതൽ ലാഭം കൊയ്യുന്നത്. അമ്മ ദേവിക ഹൗസ് വൈഫ് , അനിയത്തി ദേവാനദീ എന്ന ദേവു.. എൻ്റെ അമ്മയുടെ ഏട്ടൻ്റെ മകൾ ആണ് മായ.. എൻ്റെ മായേച്ചി.. ഈ ദേവതയെയാണ് എൻ്റെ ജീവിതത്തിൽ ഞാൻ നിങ്ങൾക്ക് കാണിച്ച് തരുവാൻ പോകുന്നത്.