മായരാഗം പോലെ [MJ]

Posted by

ഞാൻ വീട്ടിലേക്ക് നടന്നു. വീട് എത്താൻ കുറച്ചു നടക്കണം. മഴ പെയ്തിരുന്നുവെന്ന് തോന്നുന്നു. മഴ തോർന്നു മരം പെയ്യുമ്പോൾ

ഇടതൂർന്ന മരങ്ങൾക്കിടയിലെ നാടൻ വഴിയിൽ നടക്കുമ്പോൾ മനസ്സിൽ ഓടിയെത്തിയത് പഴയ കുട്ടിക്കാലം ആയിരുന്നു. വഴിയരികെയുള്ള കിങ്ങിണി പുഴ പഞ്ചമിക്കാടിൻ്റെ വെള്ളി പാദസരമാണ്.

ഈ പുഴയോട് ചേർന്നു കുറച്ചു മുകളിൽ ആണ് വീട്. തുണിയില്ലാതെ കുളിക്കാൻ ആർക്കും ധൈര്യം ഉണ്ട്. കാരണം ചുറ്റും കാടാണ്. വിശാലമായി നീന്തി കുളിക്കാനുള്ള സൗകര്യം കാടൊരുക്കി തന്നിട്ടുണ്ട്.

 

നെൽപ്പാടങ്ങൾ കഴിഞ്ഞ് മുന്നോട്ട് നടന്നു.

കാറ്റിൻ്റെ കുളിരും തീറ്റ തേടുന്ന കിളികളുടെ

ശബ്ദവും പുഴയുടെ കളാകളാരവും എല്ലാം മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറച്ചു. അങ്ങു ദൂരെ പച്ചപ്പ് നിറഞ്ഞ മലകൾ

മഞ്ഞ് പുതച്ചു നിൽപ്പുണ്ട്. ഞാൻ കണ്ടൂ..

കുഞ്ഞ് കേറ്റത്തിനു മുകളിൽ തല ഉയർത്തി നിൽക്കുന്ന മാളിക.. ഞാനും എൻ്റെ മായേച്ചിയും കളിച്ചു വളർന്ന വീട്.. പൊതു

വഴിയിൽ നിന്ന് ഉള്ളിലേക്ക് ഇരുന്നൂറു മീറ്റർ ഉള്ളിലാണ് വീട്. ജാതിക്ക തോട്ടമണ്. കൊക്കോയും മറ്റും ഉണ്ട്.. ഞാൻ വേഗത്തിൽ

നടന്നു.. പുറം പണിക്കാർ എന്ന് പറയാൻ ആകെ ഒരാളെ ഉള്ളൂ.. കേശവൻ മാമൻ..

ഞാൻ മുന്നോട്ടു നടക്കുമ്പോൾ വിളിച്ചു പറയുന്നത് ഞാൻ കേട്ടു..

 

” സുഭദ്രമ്മേ… ദേ കൊച്ചു മോൻ വന്നിരിക്കുന്നു..”

 

മുറ്റത്ത് എത്തിയതും ഞാൻ കണ്ടൂ എൻ്റെ വീടിനെ.. അഞ്ചു വർഷങ്ങൾക്ക് ശേഷം

ആണ് ഞാൻ ഇവിടെ വരുന്നത്. കേശവൻ

മാമനെ നോക്കി ഞാൻ ചിരിച്ചു..

 

 

” വർഷങ്ങൾ എത്രയായെന്ന് അറിയോ നീ

ഇങ്ങോട്ട് വന്നിട്ട്..”

 

ഞാൻ ചെറുപ്പം മുതലേ കാണുന്ന ആൾ ആണ് കേശവൻ മാമൻ. ആളുടെ വീട് കുറച്ചു ദൂരെ ആണ്. മാമൻ ചെറു പരിഭവം പറഞ്ഞു.

അടുത്തേക്ക് വരാൻ ഒരുങ്ങിയപ്പോൾ എന്നെ തടഞ്ഞു..

 

” വേണ്ട കുട്ടി നിറയെ അഴുക്ക് ആണ്…”

 

” ഇപ്പോഴും ആരോഗ്യത്തിന് കുറവ് ഒന്നും ഇല്ലല്ലോ.. നല്ല ഉഷാർ ആണല്ലേ.. വാസന്തി ആയിരിക്കും ആരോഗ്യ രഹസ്യം..”

Leave a Reply

Your email address will not be published. Required fields are marked *