എന്നും പറഞ്ഞ് അവൾ കരയാൻ തുടങ്ങി ഞാൻ: ഇനിയിപ്പോൾ പഴയതൊന്നും പറഞ്ഞിട്ട് കാര്യമില്ല, വീഡിയോ അവർ പുറത്ത് വിട്ടിട്ടില്ല, അവരുടെ ആവശ്യം എന്താണെന്ന് എനിക്ക് അറിയില്ല, ഇതൊരു ഫോറിൻ നമ്പർ ആയതുകൊണ്ട് തിരിച്ചു വിളിക്കാനും പറ്റുന്നില്ല, മെസ്സേജ് അയക്കുന്നത് ഒന്നും അവർ നോക്കുന്നില്ല.
അനു: എടാ പ്ലീസ് എന്നെ ഇതിൽ നിന്നും ഒന്ന് രക്ഷിക്ക്.
ഞാൻ: അനു നീയൊന്നു കൊണ്ടും പേടിക്കേണ്ട, ഞാനുണ്ട് ഇത് നിന്റെ മാത്രം പ്രശ്നമല്ല ഞാനും ഉൾപ്പെടുന്നതാണ്
അനു: മ്മ് ഞാൻ: നീ പേടിക്കാതെ ക്ലാസ്സിൽ പോ, ഞാൻ എന്തേലും വഴിയുണ്ടോ എന്ന് ആലോചിക്കട്ടെ. അവൾ പതിയെ റോഡ് മുറിച്ച് കടന്ന് കോളേജിൽ പോയി, ഞാൻ ഒരു കോഫി ഷോപ്പിൽ കേറി ഒരു കോഫി ഒഡർ ചെയ്തു,
ഞാൻ കോഫി കുടിച്ചുകൊണ്ട് എന്തേലും വഴിയുണ്ടോ എന്ന് ചിന്തിക്കാൻ തുടങ്ങി. പെട്ടന്നാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്, എൻ്റെ കോളേജിലെ ഒരു ജൂനിയർ പയ്യൻ ഹാക്കറാണ് പേര് ഹരി, അവൻ ഫസ്റ്റ് ഇയർ ജോയിൻ ചെയ്യാൻ വന്നപ്പോൾ ഞാൻ അവനെ ഒരു പാട്ടു പാടിച്ചിരുന്നു.
പയ്യനെ കണ്ടാൽ ഒരു പാവം പയ്യൻ കണ്ണട വച്ച് എപ്പോഴും ഫോർമൽ ഡ്രസ്സ് ധരിച്ച് വരുന്ന ഒരു ശുദ്ധൻ, പക്ഷേ പിന്നീടാണ് ഞാൻ അവൻ ഒരു ഹാക്കർ ആണെന്ന് അറിഞ്ഞത്, ചെക്കന് വെറും 19 വയസ്സേ ഉള്ളൂ, പക്ഷേ അവൻ ഞങ്ങളുടെ കോളേജ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഞങ്ങളുടെ ഇന്റേണൽ മാർക്കും അറ്റൻഡൻസ് പേഴ്സൻ്റേജ് എല്ലാം കൂട്ടി തന്നിടുണ്ട്.
എന്തായാലും ഇനി അവനെയൊന്നു പോയി കണ്ടിട്ടേ ബാക്കിയുള്ളൂ, ഞാൻ എൻ്റെ കോളേജിൽ പോയി, എന്നിട്ട് നേരെ അവൻ്റെ ക്ലാസ്സിൽ പോയി അവനെ അന്വേഷിച്ചു, പക്ഷെ അവൻ വന്നിടുണ്ടായിരുന്നില്ല, അവൻ ഹോസ്റ്റലിലാണ് താമസിക്കുന്നത്, ഞാൻ അവൻ്റെ റൂമിൽ പോയി നോക്കി. ദേ അവൻ ഒരു ലാപ്ടോപ്പും പിടിച്ച് ബെഡിൽ ഇരിക്കുന്നു.
ഞാൻ: എടാ ഹരി നീ ക്ലാസ്സിലും പോവാതെ ഇവിടെ ഇരിക്കുവാണോ.
അവൻ എന്നെ കണ്ടതും ഒന്ന് പേടിച്ചു ഹരി: ഏട്ടാ എനിക്ക് നല്ല തലവേദന അതുകൊണ്ടു ഇന്ന് ലീവ് എടുത്തു ഞാൻ: അതിന് എന്തിനാ നീ പേടികുന്നെ എന്നെ കണ്ടിട്ട്, ഞാൻ ചുമ്മാ നിന്നെ കാണാൻ വന്നതാ. അളിയാ നീ മരുന്ന് വല്ലതും കഴിച്ചോ