ഒരു തമാശ ചിരിയോടെ അവർ മറുപടി പറഞ്ഞു.ആ ഒരു നിമിഷം അവരുടെ ഇടയിൽ മുതലാളിയും ജോലിക്കാരനും എന്നതിലുപരി എന്തോ ഒരു പ്രത്യേകമായ ബന്ധം ഉടലെടുക്കുന്നതായി അവനു തോന്നി. ഇന്നലെയും അതെ തോന്നൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് അതിനല്പം ശക്തി കൂടി. എന്തും തുറന്നു പറയാൻ പറ്റുന്ന സൗഹൃദങ്ങളുടെ ഒരു കൊട്ടാരം അവരുടെ മുന്നിൽ പണിയപ്പെട്ടിട്ടുണ്ട് എന്ന തോന്നൽ അവർക്ക് രണ്ടു പേർക്ക് ഉണ്ടായി.അങ്ങനെ അവരുടെ സംസാരങ്ങൾ നീണ്ടു പോയി.
താജ് റെസ്റ്റോറന്റിന്റെ പാർക്കിംഗ് ലോട്ടിൽ കാർ നിർതിയിട്ട് ഗോകുൽ ഗേറ്റ് നരികിൽ കാത്തു നിൽക്കുന്ന ശ്രീ ദേവിയുടെ അടുത്തേക്ക് വന്നു. അവർ രണ്ടു പേരും കൂടെ റെസ്റ്റോറന്റിന്റെ മുൻപാകത്തേക്ക് നടന്നു. മുന്നിൽ ശ്രീദേവിയും തൊട്ടു പിറകിൽ ഗോകുലും നടന്നു. റെസ്റ്റോറന്റിന്റെ വാതിൽ തുറന്നു കൊണ്ട് സെക്യൂരിറ്റി അവരെ സ്വാഗതം ചെയ്തു.
മനോഹരമായ ചില്ലു കൊട്ടാരം പോലെ തോന്നിക്കുന്ന ആ റെസ്റ്റോറന്റിലെ മുകളിലത്തെ AC റൂമിലെ ഒരു മൂലക്കുള്ള ടേബിളിൽ അവർ രണ്ടു പേരും ഇരുന്നു. മനോഹരമായി അലങ്കരിച്ച ആ റൂമിൽ മുഴുവൻ സ്നേഹം പങ്കിടുന്ന ഹൃദയങ്ങളിൽ ആയിരുന്നു. ആ കൂട്ടത്തിൽ സ്നേഹം പങ്കിടാതെ പരസ്പരം നോക്കികൊണ്ട് അവർ ഇരുന്നു.
മെനു കാർഡുമായി വൈറ്റെർ വന്നു. “നിനക്കെന്താണെടാ വേണ്ടത് ” മെനുവിൽ നോക്കുന്നുതനിടയിൽ ശ്രീ ദേവി അവനോട് ചോദിച്ചു. “മേടം പറഞ്ഞോ, മേഡത്തിന്റെ വക അല്ലെ ട്രീറ്റ് അപ്പൊ പിന്നെ സെലക്ഷനും മേടം ആയിക്കോട്ടെ ” ആ മെനു കാർഡ് നോക്കിയിട്ട് സെലക്ട് ചെയ്യാൻ അല്പം ബുദ്ധിമുട്ടാകും എന്ന് മുൻകൂട്ടി കണ്ടുകൊണ്ട് അതിൽ നോക്കുന്നതിൽ അർത്ഥമില്ലെന്ന തലത്തിൽ അവൻ മറുപടി നൽകി. “ടു ഇറ്റാലിയൻ സ്ലൈസഡ് ബീഫ് ഷവർമ വിത്ത് ചീസ് ആൻഡ് ടു ഹണി കോഫി ” എന്ന് ടേബിളിൽ മെനു കാർഡ് വെച്ച് കൊണ്ട് മേടം പറഞ്ഞു.
അത് കേട്ടു ഹോ ഷവർമക്കാനോ ഒരു കിലോമീറ്റർ നീളമുള്ള പേര് പറഞ്ഞദ് എന്ന് ആലോചിച്ച അവൻ തന്റെ തല ഒന്ന് കുലുക്കി. ഓർഡർ എടുത്ത് വൈറ്റെർ ഓർഡർ സ്വീകരിക്കുന്ന ഭാഗത്തേക്ക് നടന്നു.മേഡം തങ്ങളുടെ ചുറ്റിലിരിക്കുന്ന കപ്പിൾസിലൂടെ കണ്ണോടിക്കുന്നതായി അവൻ ശ്രദ്ധിച്ചു. ആ യുവത്വങ്ങളുടെ ഇടയിൽ അവരും തന്റെ യൗവനത്തെ അനുഭവിച്ചത് കൊണ്ടാവാം അവർ ഗോകുലിനെ നോക്കി എന്തെങ്കിലും പറയുന്നുള്ള ഭാവത്തിൽ നിന്നു. എന്നാൽ തന്റെ മുന്നിലിരിക്കുന്ന മനോഹരിയായ തന്റെ മേഡത്തിനെ നോക്കിയിരിക്കുകയല്ലാതെ അവൻ മറ്റൊന്നും ചെയ്തില്ല.